ADVERTISEMENT

സ്വന്തമായി സാധനങ്ങള്‍ വാങ്ങുന്നതുപോലെ ഓരോ കാര്‍ പ്രേമിയും കാറിനു വേണ്ടിയും നിരവധി സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇതില്‍ പലതും കാഴ്ചക്കുവേണ്ടിയുള്ളതാണെങ്കില്‍ മറ്റു ചിലത് ഡ്രൈവിങ്ങും യാത്രയും കൂടുതല്‍ സുഖകരമാക്കി മാറ്റുകയും ചെയ്യും. ഇത്തരത്തില്‍ കാറിനും യാത്രക്കും ഗുണകരമാകുന്ന 2,000 രൂപയില്‍ താഴെ മാത്രം വിലയില്‍ ലഭിക്കുന്ന ചില കാര്‍ ആക്‌സസറീസിനെ കുറിച്ച് അറിയാം.

 

ഫാസ്റ്റ് ചാര്‍ജര്‍

 

ഇന്നു പുറത്തിറങ്ങുന്ന ഏതാണ്ടെല്ലാ കാറുകളിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജു ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇതുവഴി ചാര്‍ജു ചെയ്യുമ്പോള്‍ ഒരുപാടു സമയമെടുക്കാറുണ്ട് പലപ്പോഴുമെന്നതാണ് ന്യൂനത. ദീര്‍ഘദൂര യാത്രകളിലൊക്കെ ഇതു പലപ്പോഴും തലവേദനയാവാറുമുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഫാസ്റ്റ് ചാര്‍ജര്‍. 

 

റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ

 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആഡബര ഫീച്ചറായിരുന്നു കാറുകളിലെ പിന്‍ക്യാമറയെങ്കില്‍ ഇന്നത് സാധാരണമായിക്കഴിഞ്ഞു. ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലങ്ങളില്‍ കാര്‍ സുരക്ഷിതമായി കയറ്റിയിടാന്‍ ഇത്തരം സൗകര്യങ്ങള്‍ സഹായിക്കും. 

 

ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം

 

വാഹനം നല്ല പോലെ സംരക്ഷിക്കുന്നവർ പോലും പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കാര്യമാണ് ടയറുകളില്‍ കൃത്യമായ അളവിലാണോ എയറുള്ളത് എന്നത്. ടയറിലെ വായുവിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ടയറിന്റെ ആയുസിനേയും വാഹനത്തിന്റെ ഇന്ധനക്ഷമതയേയുമെല്ലാം നേരിട്ട് ബാധിക്കും. ഒരു ടയര്‍ പ്രഷര്‍ മോണിറ്ററിംങ് സിസ്റ്റം വാങ്ങി വെച്ചാല്‍ ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാനാവും. 

 

റബര്‍ ഫ്‌ളോര്‍ മാറ്റ്

 

കാറുകളുടെ പരിപാലനത്തിലെ തികച്ചും അടിസ്ഥാനമായ സൗകര്യമാണ് നിലത്തിടുന്ന റബര്‍ ഫ്ലോര്‍ മാറ്റ്. എന്നാല്‍ മഴക്കാലം പോലുള്ള സമയത്ത് ഇത് കാറുകള്‍ക്ക് അനുഗ്രഹമാണ്. കാറിനുള്ളിലെ യഥാര്‍ഥ കാര്‍പെറ്റിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന റബര്‍ ഫ്‌ളോര്‍ മാറ്റുകള്‍ എളുപ്പം വൃത്തിയാക്കാനും സാധിക്കും. ഇക്കാരണങ്ങള്‍ കൊണ്ടോക്കെ റബര്‍ ഫ്ലോര്‍ മാറ്റ് ഏതൊരു കാറിലും അത്യാവശ്യം വേണ്ടതാണ്. 

 

യൂനിവേഴ്‌സല്‍ സെന്റര്‍ ആംറെസ്റ്റ്

 

ബേസ് വേരിയന്റ് കാറുകളില്‍ പൊതുവേ സെന്റര്‍ ആംറെസ്റ്റ് നല്‍കാറില്ല. കാറിനകത്തെ പുതിയൊരു സ്റ്റോറേജ് സ്ഥലം കൂടിയാണ് സെന്റര്‍ ആംറെസ്റ്റുകള്‍. അതുകൊണ്ട് ഇതിനായി ചിലവാക്കുന്ന പണം വെറുതേയാവില്ല. 

 

English Summary: Travel and Car Gadgets to Buy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com