ADVERTISEMENT

ഹോണ്ടയുടെ ആദ്യത്തെ മിഡ് സൈസ് എസ്‌യുവിയായ എലിവേറ്റ് ആഗോളതലത്തിലെ ആദ്യ പ്രദർശനം കഴിഞ്ഞു. നിരവധി എതിരാളികളുള്ള ഈ വിഭാഗത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ വേണ്ട ഫീച്ചറുകള്‍ എലിവേറ്റിന് ഒറ്റനോട്ടത്തില്‍ത്തന്നെയുണ്ട്. നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍ എന്നിവക്കു പുറമേ വരാനിരിക്കുന്ന സിട്രോണ്‍ സി3 എയര്‍ക്രോസുമായും ഹോണ്ട എലിവേറ്റ് മത്സരിക്കും. 

Honda Elevate
Honda Elevate

 

വലിപ്പം

elevate

 

PR Images

4,312 എംഎം നീളവും 1,790 എംഎം വീതിയും 1,650 എംഎം നീളവുമുണ്ട് ഹോണ്ട എലിവേറ്റിന്. ഈ സെഗ്‌മെന്റിലെ മികച്ച 2,650 എംഎം വീല്‍ ബേസുമുണ്ട്. മാരുതി വിറ്റാരയും ടൊയോട്ട ഹൈ റൈഡറുമാണ് നീളത്തില്‍ ഏറ്റവും മുന്നിലുള്ളത്. വീതി കൂടുതല്‍ എംജി ആസ്റ്ററിനാണെങ്കില്‍ ഉയരം സിട്രോണ്‍ സി3 എയർക്രോസിനാണ്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനും സ്‌കോഡ കുഷാക്കിനും മാത്രമാണ് വീല്‍ബേസില്‍ വലുപ്പക്കൂടുതലുള്ളത്. അതും വ്യത്യാസം ഒരു എംഎമ്മിന്റെ മാത്രമാണ്. അതേസമയം സിട്രോണ്‍ സി3 എയര്‍ക്രോസിന് 2,671 എംഎം വീല്‍ബേസുണ്ട്. 

 

elevate-2

ഈ സെഗ്‌മെന്റിലെ മറ്റെല്ലാ വാഹനങ്ങള്‍ക്കും 17 ഇഞ്ചാണ് വീല്‍ സൈസെങ്കില്‍ 16 ഇഞ്ച് വീല്‍ സൈസാണ് ഹോണ്ട എലിവേറ്റിനുള്ളത്. അതേസമയം ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തില്‍ എലിവേറ്റുമായി മുട്ടാന്‍ ആരുമില്ല. 220 എംഎം ആണ് എലിവേറ്റിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 458 ലീറ്റർ ബൂട്ട്‌സ്‌പേസും എലിവേറ്റിനെ മിഡ് സൈസ് എസ്‌യുവികളിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാകാന്‍ സഹായിക്കുന്നു. 

PR Images

 

PR Images

എൻജിനും ഗിയര്‍ബോക്‌സും

 

PR Images

1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിനാണ് എലിവേറ്റിന്റേത്. 121 എച്ച്പി കരുത്തും പരമാവധി 145 എൻഎം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന എലിവേറ്റിന്റെ എൻജിനുമായി 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 

PR Images

 

എതിരാളികളുടെ ബേസ് എൻജിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ എലിവേറ്റിന് കരുത്തില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍ പരമാവധി ടോര്‍ക്ക് നോക്കിയാല്‍ സി3 എയര്‍ക്രോസും ടൈഗൂണും കുഷാക്കുമെല്ലാം എലിവേറ്റിനെ മറികടക്കും. കൂട്ടത്തില്‍ കുഷാക്കും ടൈഗൂണും സി3 എയര്‍ക്രോസും അല്ലാതെ എല്ലാ വാഹനങ്ങള്‍ക്കും 4 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് എൻജിനാണുള്ളത്. 

 

വിറ്റാരയും ഹൈറൈഡറും ആസ്റ്ററും ഒഴികെ സെഗ്‌മെന്റിലെ വാഹനങ്ങള്‍ക്ക് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. എലിവേറ്റ്, ക്രെറ്റ, സെല്‍റ്റോസ്, ആസ്റ്റര്‍ എന്നിവക്ക് സിവിടി ഓട്ടോസും ഗ്രാന്‍ഡ് വിറ്റാര, ഹൈറൈഡര്‍, ടൈഗൂണ്‍, കുഷാക് എന്നിവക്ക് സാമ്പ്രദായിക ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുകളുമാണുള്ളത്. 

 

പവര്‍ട്രെയിന്‍

 

എൻജിന്‍ ഓപ്ഷനുകളിലാണ് എലിവേറ്റിന്റെ പരിമിതി. എതിരാളികള്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഹൈബ്രിഡ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ എലിവേറ്റിന് നിലവിൽ 1.5 ലീറ്റര്‍ പെട്രോള്‍ എന്ന ഒരൊറ്റ എൻജിന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. സിട്രോണ്‍ സി3 എയര്‍ക്രോസ് ഒഴികെയുള്ളവക്കെല്ലാം ഒന്നിലേറെ എൻജിന്‍ ഓപ്ഷനുകളുണ്ട്. 

 

ക്രെറ്റക്കും സെല്‍റ്റോസിനും ഡീസല്‍ എൻജിന്‍ ഓപ്ഷനും ക്രെറ്റക്കും ആസ്റ്ററിനും ടര്‍ബോ പെട്രോള്‍ ഓപ്ഷനും കുഷാഖ്, ടൈഗൂണ്‍ മോഡലുകള്‍ക്ക് 1.5 ടര്‍ബോ പെട്രോള്‍ എൻജിനുമുണ്ട്. ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയ്‌നുകള്‍ ഗ്രാന്‍ഡ് വിറ്റാരക്കും ഹൈറൈഡറിനും സ്വന്തമായുണ്ട്. ഈ വിഭാഗത്തില്‍ എഡബ്ല്യുഡി ഓപ്ഷനുള്ള ഏക വാഹനം ഗ്രാന്‍ഡ് വിറ്റാരയാണ്. പവര്‍ട്രെയിനിലെ വൈവിധ്യമില്ലായ്മ എലിവേറ്റിന് വെല്ലുവിളിയാണ്. അതേസമയം ഭാവിയില്‍ ഓള്‍ ഇലക്ട്രിക് എലിവേറ്റ് പുറത്തിറക്കുമെന്ന സൂചന ഹോണ്ട നല്‍കിയിട്ടുമുണ്ട്. 

 

വില

 

ഔദ്യോഗികമായി വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 12 ലക്ഷത്തിനും 17 ലക്ഷത്തിനും ഇടയ്ക്കായിരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണിയിലെ മിഡ് സൈസ് എസ്‌യുവികള്‍ക്ക് യോജിച്ച വിലയാവും എലിവേറ്റിനും. 12 ലക്ഷത്തിലും താഴെ വിലയില്‍ എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ എലിവേറ്റിന്റെ എതിരാളികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍ മുഴുവനായി സ്വന്തമാക്കണമെങ്കില്‍ വില കൂടും.

 

English Summary: Honda Elevate vs Rivals: Specifications Compared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com