ADVERTISEMENT

ഹോണ്ടയുടെ മിഡ് സൈസ് എസ്‍യുവി എലിവേറ്റിന്റെ വില അടുത്ത മാസം ആദ്യം. ഹ്യുണ്ടേയ് ക്രെറ്റ, കിയ സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന എസ്‍യുവിയുടെ വില സെപ്റ്റംബർ 4ന് പ്രഖ്യാപിക്കും. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിൽ പുതിയ വാഹനം ലഭിക്കും. 

 

honda-elevate-9

എലിവേറ്റിന്റെ ഇന്ധനക്ഷമതാ കണക്കുകൾ നേരത്തെ ഹോണ്ട പുറത്തുവിട്ടിരുന്നു.1.5 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ 6 സ്പീഡ് മാനുവൽ പതിപ്പിന് ലീറ്ററിന് 15.31 കിലോമീറ്ററും സിവിടി പതിപ്പിന് 16.92 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. പെട്രോൾ എൻജിനോടെ മാത്രം വിപണിയിലെത്തുന്ന എസ്‍യുവിയുടെ ഇലക്ട്രിക് പതിപ്പും ഹോണ്ട വിപണിയിലെത്തിക്കും.

 

honda-elevate-5

വകഭേദങ്ങൾ

 

honda-elevate-4

എസ്‌വി, വി, വിഎക്സ്, ഇഡസ് എക്സ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് 4312 എംഎം നീളവും 1790 എംഎം വീതിയും 1650 എംഎം ഉയരവുമുണ്ട്. 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. അടിസ്ഥാന വകഭേദമായ എസ്‍‌‌വി മുതൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, എൽഇഡി ടെയിൽലാംപ്, ഹോണ്ടയുടെ സ്മാർട്ട് എൻട്രി സിസ്റ്റത്തോടു കൂടിയ എൻജിൻ പുഷ് ബട്ടൻ സ്റ്റാർട്ടർ, ഡുവൽ എയർബാഗുകൾ എന്നിവയുണ്ട്. ഉയർന്ന വകഭേദമായ ഇസഡ് എക്സിൽ ഹോണ്ട സെൻസ് എന്ന എഡിഎഎസ്,  സൈഡ്, കർട്ടൻ എയർബാഗുകൾ, 10.25 ഇഞ്ച് ഫ്ലോട്ടിങ് അഡ്വാൻസിഡ് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകൾ, ലതറേറ്റ് അപ്ഹോൾസറി എന്നിവയുണ്ട്.

 

honda-elevate-6

ബുക്ക് ചെയ്യാൻ 21000 രൂപ

 

പുറത്തിറക്കലിന് മുന്നോടിയായി വാഹനത്തിന്റെ പ്രീ ബുക്കിങ് ഹോണ്ട ആരംഭിച്ചിരുന്നു. 21000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 11 ലക്ഷം രൂപമുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവി വിപണിയിലേക്കുള്ള വമ്പൻ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ് കഴിഞ്ഞ മാസം ആദ്യ ന്യൂഡൽഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്സൈസ് എസ്‌യുവി ഹോണ്ട ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുമാണ് ഹോണ്ട എലിവേറ്റ്.

 

ഡിസൈൻ

 

ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹോണ്ട എലിവേറ്റും നിർമിച്ചിരിക്കുന്നത്. ടിപ്പിക്കൽ ഹോണ്ട കാറാണ് എലിവേറ്റ്. മുൻഭാഗത്തെ ഗ്രിൽ നല്ല കനമുള്ളതാണ്. മനോഹരവും കനം കുറഞ്ഞതുമായതാണ് ഹെഡ്‌ലാംപും ടെയിൽ ലാംപും. എലിവേറ്റിന് 4.2 മീറ്റർ നീളവും 1.65 മീറ്റർ ഉയരവും 1.79 മീറ്റർ വീതിയുമുണ്ട്. 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

 

എൻജിൻ

 

ഹോണ്ടയുടെ 1.5 ലീറ്റർ ഐവിടെക് ഡിഒഎച്ച്സി എൻജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിറ്റി ഗിയർബോക്സുകളുമായി വാഹനമെത്തും. എൻജിൻ 121PS കരുത്തും 145.1 ടോർക്കും ഉൽപാദിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എലിവേറ്റ് കൊണ്ടുവരുമെന്ന് ഹോണ്ട പറയുന്നു. നിലവിൽ സെഡാനുകൾ മാത്രമാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

 

English Summary: Honda Elevate Launch on September 4, 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com