ഒറ്റ ദിവസം, 100 എലിവേറ്റ് ഡെലിവറി, മാർക്കറ്റിൽ ഹോണ്ടയുടെ പുതു തരംഗമോ?

honda-elevate
Honda Elevate
SHARE

ഇന്ത്യയിലെ എസ്‌യുവി വിപണി എന്നും കടുത്ത മത്സരങ്ങളുടേതാണ്. ഓരോ പുതിയ മോഡൽ വിപണിയിലെത്തുമ്പോഴും വലിയ പ്രതീക്ഷകളാണ് നിർമാതാക്കൾ പങ്കു വയ്ക്കുന്നത്. ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ എലിവേറ്റ് ഒരു പുതു തരംഗമാകുമെന്ന സൂചനകളാണ് വിപണിയിൽ നിന്നു ലഭിക്കുന്നത്. എസ്‌യുവിയിലേക്ക് നടത്തിയ ‘റീ എൻട്രി’ ഹോണ്ടയുടെ ‘തലവര’ മാറ്റിമറിക്കുമെന്ന് വിദഗ്ധർ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെ വാഹനം രാജ്യത്ത് വിവിധയിടങ്ങളിൽ ഡെലിവറി ആരംഭിക്കുകയും ചെയ്തു. 

മികച്ച ബുക്കിങ്ങാണ് വാഹനത്തിന് ഷോറൂമുകളിൽ ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ ഡെലിവറികളും ഹോണ്ട കാർസ് ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി ഹൈദരാബാദിൽ നടന്ന മെഗാ ഡെലിവറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒറ്റ ദിവസം 100 എലിവേറ്റ് മോഡലുകളാണ് ഹോണ്ട വിതരണം ചെയ്തത്. ബുക്കിങ് ഉയരുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ മെഗാ ഡെലിവറിക്കും ഹോണ്ട പദ്ധതിയിടുന്നതായാണ് സൂചന. ഹോണ്ട കാർസ് ഇന്ത്യൻ പോർട്ഫോളിയോയിൽ ഹോണ്ട സിറ്റി, അമേസ് എന്നീ സെഡാനുകൾക്കൊപ്പമാണ് എലിവേറ്റിനു സ്ഥാനം.

മിഡ് സൈസ് എസ്‌യുവി 4 വകഭേദങ്ങളിലായി പെട്രോൾ, മാനുവൽ, സിവിടി ഗിയർബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിന് 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയർബോക്സും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 11 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫീനിക്സ് ഓറഞ്ച് പേൾ, ഓബ്സിഡിയൻ ബ്ലൂ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്ററോയ്ഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ 6 നിറങ്ങളാണ് വാഹനത്തിനുള്ളത്. 

English Summary: 100 Honda Elevate SUVs delivered by Hyderabad dealer in a single day

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS