65 ശതമാനം വർധനവുമായി സ്വിഫ്റ്റ് ഒന്നാമൻ; പത്തിൽ എട്ടും മാരുതി

maruti-swift
SHARE

ഓഗസ്റ്റ് മാസവും ഇന്ത്യൻ പാസഞ്ചർ കാർ വിൽപന വളർച്ചയുടെ പാതയിലാണ്. ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തുകാറുകളിൽ എട്ടും മാരുതി സുസുക്കി തന്നെ. പാസഞ്ചർ കാർ വിപണിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9.8 ശതമാനവും ഈ വർഷം ജൂലൈയെ അപേക്ഷിച്ച് 2.4 ശതമാനവും വളർച്ച ലഭിച്ചു. ഓഗസ്റ്റിലെ മാത്രം വിൽപന നോക്കിയാൽ 360230 പാസഞ്ചർ കാറുകളാണ് നിരത്തിലെത്തിയത്. വിൽപന കണക്കുകൾ പ്രകാരം പാസഞ്ചർ കാർ വിപണിയിലെ 43.3 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്.

മാരുതി സുസുക്കി ജൂലൈയിൽ 156114 കാറുകൾ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 53830 വാഹനങ്ങള്‍.‌ മൂന്നാം സ്ഥാനത്തുള്ള ടാറ്റ 45515 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 37270 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് ടൊയോട്ടയാണ്– 20970 കാറുകൾ. 

ആദ്യ പത്തിൽ ഇടംപിടിച്ച കാറുകൾ ഏതൊക്കെയെന്നു നോക്കാം.

ഒന്നാം സ്ഥാനത്ത് 18653 യൂണിറ്റ് വിൽപനയുമായി മാരുതി സ്വിഫ്റ്റാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വിൽപനയിൽ 65 ശതമാനം വളർച്ച. രണ്ടാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക്. വിൽപന 18516 യൂണിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1 ശതമാനം ഉയർച്ച. മൂന്നാം സ്ഥാനത്ത് മാരുതി ടോൾബോയ് ഹാച്ച്ബാക്ക് വാഗൺആർ, വിൽപന 15578 എണ്ണം.

മാരുതിയുടെ ചെറു എസ്‍യുവി ബ്രസയാണ് നാലാമത്, 14572 യൂണിറ്റ് വിൽപന. കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 4 ശതമാനമാണ് ഇടിവ്. അഞ്ചാം സ്ഥാനത്ത് ടാറ്റ പഞ്ച്. വിൽപന 14523 യൂണിറ്റ്. ആറാം സ്ഥാനത്ത് ഹ്യുണ്ടേയ് എസ്‍യുവി ക്രേറ്റ. വിൽപന 13832 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 13293 യൂണിറ്റ് വിൽപനയുമായി മാരുതി സുസുക്കി ഡിസയർ. 12315 യൂണിറ്റ് വിൽപനയുമായി മാരുതി എർട്ടിഗ എട്ടാം സ്ഥാനത്തും 12164 യൂണിറ്റ് വിൽപനയുമായി ഫോങ്സ് ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് മാരുതി ഈക്കോയാണ്. 11859 യൂണിറ്റാണ് വിൽപന.

English Summary: Top 10 Best Selling Cars In August 2023

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS