പുതിയ കാർ ആദ്യമായി ഓടിക്കുമ്പോൾ മിക്ക ആളുകൾക്കും ചെറിയ അങ്കലാപ്പൊക്കെയുണ്ടാകാറുണ്ട്. ബ്രേക്കും ആക്സിലേറ്ററും ക്ലച്ചുമെല്ലാം ചിലപ്പോഴൊക്കെ മാറിപ്പോകാറുമുണ്ട്. അത്തരത്തിൽ നിരവധി അപകടങ്ങൾ നടന്നതിന്റെ വിഡിയോകളുമുണ്ട്. പുതിയ കാറിന്റെ ആദ്യ യാത്രയിൽ തന്നെ അപകടം സംഭവിച്ച വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ടാറ്റ പഞ്ചാണ് അപകടത്തിൽ പെട്ടത്. ഷോറൂമിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങവേ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച കാർ മറ്റൊരു സ്കൂട്ടറിന്റെ മുകളിൽ കയറിയാണ് നിന്നത്.
അപകടമുണ്ടായതിന്റെ വെപ്രാളത്തിൽ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായി പരിക്കുകൾ ഉണ്ടായിട്ടില്ലെന്നാണ് വാർത്തകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
English Summary: New Car Accident