ഇല്ല നിർത്തില്ല! ക്രേറ്റയിൽ ഡീസൽ എൻജിൻ പരീക്ഷിച്ച് ഹ്യുണ്ടേയ്; ഇലക്ട്രിക്കും പുറകേ

hyundai-creta
Hyundai Creta
SHARE

അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവി ക്രേറ്റ ഉടനെത്തും. 2020 ന് ശേഷം വലിയ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിൽ ഡീസൽ എൻജിൻ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഡീസൽ എൻജിനുമായി ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ക്രേറ്റയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിലവിലെ മോഡലിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയ ഡീസൽ എൻജിനായിരിക്കും പുതിയ ക്രേറ്റയിൽ.

പെട്രോൾ, ഡീസൽ എൻജിനുകളെ കൂടാതെ ക്രേറ്റയുടെ ഇലക്ട്രിക് പതിപ്പും ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ പുതിയ ക്രേറ്റയുടെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. നിലവിലുള്ള ക്രേറ്റയിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് പുതിയ വാഹനം പുറത്തിറങ്ങുക.

പുതിയ ട്യൂസോണിന് സമാനമായ രൂപമാണ് ക്രേറ്റയ്ക്ക്. മുൻ ഭാഗത്തെ ആകർഷണം പാരാമെട്രിക് ഗ്രില്ലും എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളും. നിലവിലെ ക്രേറ്റയ്ക്ക് സമാനമായി ഡേടൈം റണ്ണിങ് ലാംപുകൾക്ക് താഴെയാണ് ഹെഡ്‌ലാംപ്. പിന്നിൽ കൂടുതൽ സ്പോർട്ടിയറും ഷാർപ്പറുമായി ടെയിൽ ലാംപും മാറ്റങ്ങൾ വരുത്തിയ ബൂട്ട് ലിഡും ഉണ്ട്.

പുറം മോടിയിൽ മാത്രം ഒതുക്കാതെ മാറ്റങ്ങൾ ഉൾഭാഗത്തുമുണ്ട്. അൽക്കസാറിലേതിനു സമാനമായ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ബോസ് സ്പീക്കറുകളോടും കൂടിയ സൗണ്ട് സിസ്റ്റം, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പേഴ്സനൽ എൽഇഡി ലാംപ്, പനോരമിക് സൺറൂഫ്, എയർ പ്ര്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ടാകും.

പുതുക്കിയ ബ്ല്യൂ ലിങ്കും അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സേഫ്റ്റി ഫീച്ചറുകളും പുതിയ ക്രേറ്റയിലുണ്ട്. ഇന്തോനീഷ്യൻ വിപണിയിൽ 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമായിരിക്കും വാഹനം പുറത്തിറങ്ങുക. എന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: Hyundai Creta facelift continues testing; 1.5-litre diesel test mule spotted

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS