സ്കൂട്ടറിൽ മൂർഖന്റെ സുഖസവാരി; വാഹനത്തിന്റെ മുൻഭാഗം ഊരി പാമ്പിനെ പുറത്തെടുത്തു-വിഡിയോ

Mail This Article
വാഹനത്തിൽ പാമ്പിനെ കാണുക എന്നത് എല്ലാവരുടേയും പേടി സ്വപ്നമായിരിക്കും. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പാമ്പ് പുറത്തു ചാടിയാൽ പിന്നീടുണ്ടാകുന്നത് എന്താണെന്ന് ഊഹിക്കാമല്ലോ. പാമ്പിനെ കാണുന്ന ഭയത്തിൽ വണ്ടിയുടെ നിയന്ത്രണം വരെ നഷ്ടപ്പെടും. ഇപ്പോഴിതാ സ്കൂട്ടറിന്റെ മുൻഭാഗത്ത് മൂർഖൻ പാമ്പ് കയറിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ജോബിൻ കെ മാണി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂട്ടറിന്റെ മുൻഭാഗത്ത് പാമ്പിന്റെ വാല് കണ്ട് ഉടമ പാമ്പ് പിടുത്തക്കാരെനെ വിളിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം അഴിച്ചപ്പോൾ അകത്ത് സുഖമായി ഇരിക്കുന്ന പമ്പിനെയാണ് കണ്ടത്. മൂർഖൻ പാമ്പാണ് അകത്ത് എന്ന് വിഡിയോയിൽ പറയുന്നുണ്ട്.
സ്കൂട്ടറിന്റെ മുൻഫെയറിങ്ങിന്റെ അടിയിലൂടെയായിരിക്കും പാമ്പ് ഉള്ളിൽ കയറിയത്. തണുപ്പകാലമായതോടെ ചൂട് കൂടിയ ഭാഗങ്ങൾ തേടിയാണ് പാമ്പ് സ്കൂട്ടറിന്റെ ഉള്ളിൽ കയറിയത് എന്നാണ് കരുതുന്നത്. തണുപ്പ് കാലത്ത് വാഹനങ്ങളിൽ പാമ്പ് കയറാൻ സാധ്യതയുള്ളതിനാൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കുകയാണ് നല്ലത്.
English Summary: Snake Inside Scooter