ഹൈബ്രിഡ് ഹൈപ്പർ സ്പോർട്സ് കാർ റിവൂൾട്ടോ, വില 8.9 കോടി രൂപ

Mail This Article
ലംബോര്‍ഗിനിയുടെ പുതിയ അവതാരമായ റിവൂള്‍ട്ടോ ഇന്ത്യയില്‍ വില്‍ക്കുക 8.9 കോടി രൂപക്ക്. ലംബോര്‍ഗിനിയുടെ നിലവിലെ ഫ്ളാഗ്ഷിപ് സൂപ്പര്‍കാറായ അവന്റഡോറിന്റെ പിന്‍ഗാമിയാണ് റിവൂള്‍ട്ടോ. ഫെരാരി എസ്എഫ്90യാണ് റിവൂള്ട്ടോയുടെ പ്രധാന എതിരാളി.

കരുത്തുറ്റ 6.5 ലീറ്റര്‍ വി12 എന്‍ജിനാണ് റിവൂള്ട്ടോയിലുള്ളത്. ഇതിനു പുറമേ മൂന്ന് ഇലക്ട്രിക് മോട്ടോറുകളും 3.8kWh ലിഥിയം അയണ്‍ ബാറ്ററി പാക്കും ഈ സൂപ്പര്‍കാറിന് കരുത്തേകുന്നു. എന്നാല്‍ വൈദ്യുതിയില്‍ പരമാവധി റേഞ്ച് 10 കിലോമീറ്റര്‍. എന്ജിന് വഴി 825എച്ച്പി കരുത്തും പരമാവധി 725എന്‍എം ടോര്‍ക്കും. ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ റിവൂള്ട്ടോയുടെ കരുത്ത് 1015 എച്ച്പിയായി കുതിച്ചുയരും.

നാലു ചക്രങ്ങളിലേക്കും ഇലക്ട്രിക് മോട്ടോര്‍ വഴി അധിക കരുത്ത് വാഹനത്തിന് ലഭിക്കും. 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പരമാവധി വേഗം മണിക്കൂറില്‍ 350 കിലോമീറ്റര്‍. വേഗം 100 കടക്കാൻ വെറും 2.5 സെക്കന്‍ഡ്.
വൈ രൂപത്തിന് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ലംബോര്‍ഗിനിയുടെ പതിവു രൂപകല്പനയാണ് റിവൂള്ട്ടോക്കും. മുന്നിലെ ഡേടൈം റണ്ണിങ് ലൈറ്റിനും പിന്നിലെ ടെയില്‍ ലൈറ്റിനും Y ആകൃതി തന്നെയാണുള്ളത്. ആറു വശങ്ങളുള്ള രണ്ട് പുകക്കുഴലുകള്‍ പിന്നിലുണ്ട്. ഉള്ളിലേക്കു വന്നാലും 'Y' രൂപത്തിനുള്ള പ്രാധാന്യം കുറയുന്നില്ല. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കുത്തനെയുള്ള 8.4 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, 9.1 ഇഞ്ച് പാസഞ്ചര്‍ സൈഡ് ഡിസ്പ്ലേ എന്നിവയും റിവൂള്ട്ടോയിലുണ്ട്.

ഫെരാരിയുടെ സൂപ്പര്‍കാറായ എസ്എഫ്90 സ്ട്രേഡേലാണ് ലംബോര്‍ഗിനി റിവൂള്ട്ടോയുടെ എതിരാളി. 7.50 കോടി രൂപയാണ് ഫെരാരി എസ്എഫ്90യുടെ ഇന്ത്യയിലെ വില. 2026വരെ നിര്‍മിക്കുന്ന ലംബോര്‍ഗിനി റിവൂള്ട്ടോക്ക് ഇതിനകം തന്നെ ബുക്കിങ് ലഭിച്ചുവെന്ന് ലംബോര്‍ഗിനി അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തിലായിരിക്കും ആദ്യത്തെ ലംബോര്‍ഗിനി റിവൂള്‍ട്ടോ ഇന്ത്യയില്‍ എത്തുക.