ADVERTISEMENT

ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൈനീസ് വ്യവസായ- സാങ്കേതികവിദ്യാ മന്ത്രാലയത്തിനു(MIIT) മുമ്പാകെ സമര്‍പ്പിച്ച രേഖയിലൂടെയാണ് ഷവോമിയുടെ വൈദ്യുത കാറിന്റെ വിശദാംശങ്ങള്‍ പുറത്തായിരിക്കുന്നത്. ബീജിങ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിങ് കോ. ലിമിറ്റഡുമായുള്ള(BAIC) കരാര്‍പ്രകാരം നിര്‍മിക്കുന്ന ഈ വൈദ്യുതകാറില്‍ സാങ്കേതികവിദ്യയുടെ ധാരാളിത്തമുള്ള ഫീച്ചറുകളും നിരവധിയുണ്ട്. 

എസ്‍യു 7, എസ്‍യു 7 പ്രോ, എസ്‍യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ടെസ്‌ല മോഡല്‍ 3, ബിവൈഡി 3, ബിവൈഡി സീല്‍, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാര്‍ മത്സരിക്കുക. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഷവോമി എസ്‌യു 7 എത്തും. ആദ്യത്തേത് റിയര്‍ വീല്‍ ഡ്രൈവും 295bhp മോട്ടോറും പരമാവധി 210 കിലോമീറ്റര്‍ വേഗവുമുള്ള മോഡലാണ്. രണ്ടാമത്തേതില്‍ ഡ്യുവല്‍ മോട്ടോറും ഫോര്‍വീല്‍ ഡ്രൈവുമാണുള്ളത്. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാര്‍ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കും. 

4,997 എംഎം നീളവും 1,963 എംഎം വീതിയും 1,455 എംഎം ഉയരവുമുള്ള വാഹനമാണ് എസ്‌യു 7. 3,000എംഎം ആണ് കാറിന്റെ ചക്രത്തിന്റെ വലിപ്പം 19 ഇഞ്ച് മുതല്‍ 20 ഇഞ്ച് വരെ. വ്യത്യസ്ത മോഡലുകള്‍ കണക്കിലെടുക്കുമ്പോള്‍ ഭാരം 1,980 കിലോഗ്രാം മുതല്‍ 2,205 കിലോഗ്രാം വരെ വരും. SU7ന്റെ റേഞ്ച് സംബന്ധിച്ച വിശദാംശങ്ങളും ബാറ്ററിയുടെ വലിപ്പവും ഇതുവരെ ഷവോമി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ ബിവൈഡിയുടെ ലിത്തിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയും ഉയര്‍ന്ന വകഭേദങ്ങളില്‍ CATL ബാറ്ററിയുമാണ് ഉപയോഗിക്കുകയെന്നാണ് സൂചന. 

ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ഒഎസാണ് കാറിലും നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ഷവോമിയുടെ വൈദ്യുതി കാറുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കുക. 2024 ഫെബ്രുവരിയില്‍ ഷവോമി എസ്‍യു 7 വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേതുപോലെ കൂടുതല്‍ സൗകര്യങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കിക്കൊണ്ട് വൈദ്യുത കാര്‍ വിപണിയിലും ഷവോമി തരംഗമാവുമോ എന്നു കാത്തിരുന്നു കാണാം.

English Summary:

Auto News, Xiaomi unveils its first car, the SU7; To rival the Tesla Model 3

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com