ADVERTISEMENT

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത്  സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ ശ്രദ്ധ പിടിച്ചുപറ്റി അതിവേഗ ചാർജിങ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർ ബൈക്ക്. കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്‌സ് കേരളത്തില്‍ തന്നെ അസംബ്ലി ചെയ്യുന്ന  ലാന്‍ഡി ഇ ഹോഴ്‌സ്  എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്റെ വാണിജ്യ അവതരണത്തിന്റെ ഉദ്ഘാടനം സമ്മിറ്റിൽ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്  നിര്‍വഹിച്ചിരുന്നു. ഉടമ എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് മാത്യു ജോണിന് വാഹനം കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. 

കെ ഡിസ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ബൈക്കിന്റെ ബാറ്ററി തയ്യാറാക്കിയിരിക്കുന്നത്. കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷൻ എംഡി ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതയുള്ള അഞ്ചാം തലമുറ എല്‍ടിഒ  പവര്‍ ബാങ്ക് ഉപയോഗിച്ചുകൊണ്ടുള്ള ബൈക്കുകളാണ് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ അവതരിപ്പിക്കുന്ന ലാന്‍ഡി ഈ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്.  ഇതിന് അഞ്ചു മുതല്‍ 10 മിനിറ്റ് കൊണ്ട് ഫ്‌ലാഷ് ചാര്‍ജിങ് എന്ന സംവിധാനത്തിലൂടെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല വീടുകളില്‍ നിന്നും 16 എഎംപി പവര്‍ ലഭ്യമായ എവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.

 പ്രത്യേകതരം ലിഥിയം കെമിസ്ട്രിയില്‍ ( 5th Generation Lithium Titanate Oxi Nano )പ്രവര്‍ത്തിക്കുന്ന ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വാഹനത്തിന്റെ ബാറ്ററികള്‍ക്ക് വാഹനത്തിനേക്കാള്‍ ഉപരി ലൈഫ് ലഭിക്കുന്ന തരത്തിലുള്ളതാണ്. 

മാത്രമല്ല ചാര്‍ജ് ചെയ്യുമ്പോഴും ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും യാതൊരു തരത്തിലുള്ള താപം ഉല്പാദിപ്പിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള നിര്‍മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകള്‍ക്ക് ഉള്ളത് എന്നത് അപ്രതീക്ഷിത തീപിടുത്തത്തിന് യാതൊരു സാധ്യതയുമില്ലായെന്ന് ഉറപ്പുവരുത്തുന്നു.

ലാന്‍ഡി ഇ ഹോഴ്‌സ് സൂപ്പര്‍ ബൈക്കുകളെ കൂടാതെ അതിവേഗ ചാര്‍ജിങ് സംവിധാനത്തോടെ തന്നെ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്ന പേരിലുള്ള ഇലട്രിക് സൂപ്പര്‍ സ്‌കൂട്ടറുകളും ഇതോടൊപ്പം കമ്പനി പുറത്തിറക്കുന്നു. ഇന്ത്യയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക് വാഹന നിര്‍മ്മാണ അംഗീകാരം ലഭിച്ചിട്ടുള്ള ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ്  കോര്‍പ്പറേഷന്റെ എല്ലാ വാഹനങ്ങള്‍ ഇപ്പോള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതും സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രെഷന്‍ പോര്‍ട്ടലില്‍ ( Vahan online Portal)ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതുമാണെന്നു കമ്പനി പറയുന്നു.  

കമ്പനിയുടെ ഇലക്ട്രിക് ടൂ വീലറുകളുടെ മൊത്ത വിതരണക്കാരായി കേരളത്തില്‍ ലാന്‍ഡി ഇ വി മോട്ടോഴ്‌സ്  മലയാളം ലിമിറ്റഡിനെയും, തമിഴ്‌നാട്ടില്‍ എം സി കെ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് കമ്പനിയെയും നിയമിച്ചിട്ടുണ്ട്. തുടക്കത്തില്‍ കേരളത്തില്‍ തിരുവനന്തപുരം,തൃശൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഡീലര്‍ഷിപ്പ് റീട്ടെയില്‍ ഔട്ട് ലെറ്റുകളും തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി 6 പ്രമുഖ കേന്ദ്രങ്ങളില്‍ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളും ഉടന്‍ ആരംഭിക്കുന്നതാണ്. കമ്പനിയുടെ ഇലക്ട്രിക് ടൂ വീലറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hindustanevmotors.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT