ADVERTISEMENT

സിട്രോണുമായി കരാർ ഒപ്പിട്ട് ബ്ലൂ സ്മാർട്. 4000 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള കരാറാണ് ഇരുകമ്പനികളും ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരം ബ്ലൂ സ്മാർട് മൊബിലിറ്റിയുടെ ക്യാബ് ആയി ഓടാൻ 12 മാസത്തേയ്ക്ക് 4000 ഇ സി 3 ഇലക്ട്രിക് കാറുകൾ എത്തും. ഇതോടെ ടാറ്റയുടെയും  മഹീന്ദ്രയുടെയും ഇവി ഉപയോഗിച്ചിരുന്ന ബ്ലൂ സ്മാർട്ടിലേക്കു സിട്രോൺ ഇ സി 3 ഇവി കൂടി എത്തും

ആദ്യഘട്ടത്തിൽ സിട്രോൺ 125 യൂണിറ്റുകൾ കൈമാറി. ഇ വി കൾ ഫ്ലാഗ് ഓഫ് ചെയ്തത് ബെംഗളൂരുവിലെ ബ്ലൂ സ്മാർട് മൊബിലിറ്റി ക്യാബ് അഗ്രിഗേറ്ററിന്റെ ചാർജിങ് ഹബ്ബിൽ നിന്നാണ്.  വരും ദിവസങ്ങളിൽ കൂടുതൽ  ഇ സി 3 ഇ വി കൾ ബ്ലൂ സ്മാർട്ടിലെത്തും.‌

2023 ഫെബ്രുവരിയിലാണ് സിട്രോണിന്റെ ഇ സി 3 ഇലക്ട്രിക് കാറുകൾ ഇന്ത്യയിലെത്തിയത്. എയർ കൂൾഡ് ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 29.2 കിലോവാട്ട് ബാറ്ററിക്ക് 320 കി.മീ റേഞ്ചുണ്ട്. ഓട്ടത്തിൽ ചാർജാകാൻ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം. 57 മിനിറ്റിൽ 80 ശതമാനം വരെ ചാർജുചെയ്യാം. നിലവിലെ ഇലക്ട്രിക്കുകൾക്ക് ഫാസ്റ്റ് ചാർജിങ് സംവിധാനം തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാത്തപ്പോൾ ഇ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാർജ് ചെയ്യാം. സാധാരണ 15 ആംപ് സോക്കറ്റിൽ കുത്താനാകുന്ന സ്ലോ ചാർജറുമുണ്ട്.

ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കിൽ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കിൽ 5 വർഷം, വാഹനത്തിന് 3 വർഷം അല്ലെങ്കിൽ 125 കിലോമീറ്റർ എന്നിങ്ങനെ വാറന്റി. ഫീൽ, ഫീൽ വൈബ്, ഷൈൻ, ഷൈൻ വൈബ് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 12.69 ലക്ഷം രൂപ മുതൽ 13.49 ലക്ഷം രൂപ വരെയാണ്. 

English Summary:

BluSmart signs deal to add 4,000 Citroën ë-C3 EVs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com