മാരുതി കാർ വാങ്ങിയോ? മാവേലി വീട്ടിൽ വരും
Mail This Article
ആഘോഷങ്ങൾ ആർക്കാണ് ഇഷ്ടമില്ലാത്തത്. ആ ആഘോഷം മിഥ്യയുടെ മാന്ത്രികതയും സമകാലിക കാലത്തെയും സമന്വയിപ്പിക്കുന്ന ഒരു പുതിയ തുടക്കത്തോടെ ആണെങ്കിലോ? അങ്ങനൊരു പരിപാടിയാണ് മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും സംയുക്തമായി അവതരിപ്പിക്കുന്ന ‘മാരുതി മഹാബലി @ ഹോം’. വർഷത്തിലൊരിക്കൽ ഓണക്കാലത്ത് തന്റെ പ്രജകളെ സന്ദർശിക്കാനെത്തുന്ന മഹാബലി രാജാവിനെ നിങ്ങൾ ഓർക്കുന്നില്ലേ? ഇത്തവണത്തെ ഓണത്തിന് ആ ഐതിഹ്യം യാഥാർഥ്യമായാലോ?
അതേ, മഹാബലി രാജാവ് നേരിട്ട് നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നു. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും. ഇതൊരു പുതുചരിത്രമായിരിക്കും. നിങ്ങളുടെ പുത്തൻ യാത്രയുടെ തുടക്കത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കൂടിച്ചേരലാകുമിത്. വരൂ, ഈ ഓണക്കാലം ആഘോഷമാക്കാം.
മഹാബലി മാത്രമല്ല നടി സ്വാസികയും നിങ്ങളോടൊപ്പം ഓണം ആഘോഷിക്കാനെത്തും. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വസിക എത്തുക.