നിസാൻ ഗ്രേറ്റ് ഓണം കാർണിവലിന് തുടക്കമായി
Mail This Article
മനോരമ ഓൺലൈനും നിസാനും ചേർന്നൊരുക്കുന്ന ഗ്രേറ്റ് ഓണം കാർണിവലിന് തുടക്കമായി. ഈ ഓണത്തെ നിസാൻ മാഗ്‌നൈറ്റിലൂടെ കൂടുതൽ മനോഹരമാക്കൂ, നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
ഇപ്പോൾ മാഗ്‌നൈറ്റ് വാങ്ങുന്നവർക്കും ബുക്ക് ചെയ്യുന്നവർക്ക് മികച്ച സമ്മാനങ്ങളാണ് നിസാൻ നൽകുന്നത്. നിസാൻ സ്പിൻ ദ വീൽ ചലഞ്ചിലൂടെ ബുക്ക് ചെയ്യുന്നവർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കുന്നു.
എങ്ങനെ പങ്കെടുക്കാം ?
സ്പിൻ ദ വീൽ ചലഞ്ചിൽ പങ്കെടുക്കാൻ തൊട്ടടുത്ത നിസാൻ ഡീസൽഷിപ്പിൽ എത്തി മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് ബുക്ക് ചെയ്താൽ മതിയാകും. ബംബർ സമ്മാനമായി നിസാൻ മാഗ്‌നൈറ്റ് തന്നെയാണ് കാത്തിരിക്കുന്നത്. കൂടാതെ ഹെലികോപ്റ്റർ റൈഡും ബോഷിന്റെ പ്രഷർ വാഷർ ക്ലീനറും, ജെബിഎൽ സിനിമ ഹോംതീയേറ്റർ സ്പീക്കറുകളും സാംസങ് ഗ്യാലക്സി ടാബും പിജിയോൺ എയർഫ്രയറും ആമസോൺ ഗിഫ്റ്റ് വൗച്ചറുകളുമുണ്ട്.
നിസാൻ മാഗ്‌നൈറ്റ്
നിസാൻ ചെറു എസ്‍യുവിയായ മാഗ്‌നൈറ്റിനെ 2020ലാണ് വിപണിയിൽ എത്തിക്കുന്നത്. 1 ലീറ്റർ ടർബോ, 1 ലീറ്റർ പെട്രോൾ എൻജിനുകളുമായി എത്തിയ എസ്‍യുവി വളരെ പെട്ടെന്നു തന്ന ജനഹൃദയങ്ങൾ കീഴടക്കി. 71 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കുമുണ്ട് 1 ലീറ്റർ പെട്രോൾ എൻജിന്. 99 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കുമുണ്ട് ടർബോ എൻജിന്. അഞ്ച് സ്പീഡ് മാനുവൽ സിവിടി ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.