ഗ്രേറ്റ് ഓണം കാർണിവലിന്റെ ആഘോഷം നാലാം ദിനം
Mail This Article
ഓണം ആഘോഷമാക്കാൻ മനോരമ ഓൺലൈനും നിസാനും ചേർന്നൊരുക്കുന്ന ഗ്രേറ്റ് ഓണം കാർണിവലിന്റെ നാലാം ദിനം കോട്ടയത്ത്. ഗ്രേറ്റ് ഓണം കാർണിവലിന്റെ ഭാഗമായിട്ടാമ് റോഡ് ഷോ നടത്തുന്നത്. റോഡ് ഷോയുടെ ഭാഗമായി സ്പിൻ ദ വീൽ മത്സരവും കാണിക്കൾക്ക് ഓണപാട്ടുകൾ പാടാനുള്ള അവസരവും ഒരുക്കിയിരുന്നു. ഓണത്തെ സംബന്ധിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് സമ്മാനവും നൽകി. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓണ സമ്മാനങ്ങളും മാവേലി നൽകി.
ഗ്രേറ്റ് ഓണം കാർണിവലിന്റെ ഭാഗമായി നിസാൻ ഷോറൂമുകളിലും സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ ഓണത്തെ നിസാൻ മാഗ്‌നൈറ്റിലൂടെ കൂടുതൽ മനോഹരമാക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. ഇപ്പോൾ മാഗ്‌നൈറ്റ് വാങ്ങുന്നവർക്കും ബുക്ക് ചെയ്യുന്നവർക്ക് മികച്ച സമ്മാനങ്ങളാണ് നിസാൻ നൽകുന്നത്. നിസാൻ സ്പിൻ ദ വീൽ ചലഞ്ചിലൂടെ ബുക്ക് ചെയ്യുന്നവർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കുന്നു.
എങ്ങനെ പങ്കെടുക്കാം ?
സ്പിൻ ദ വീൽ ചലഞ്ചിൽ പങ്കെടുക്കാൻ തൊട്ടടുത്ത നിസാൻ ഡീസൽഷിപ്പിൽ എത്തി മാഗ്‌നൈറ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് ബുക്ക് ചെയ്താൽ മതിയാകും. ബംബർ സമ്മാനമായി നിസാൻ മാഗ്‌നൈറ്റ് തന്നെയാണ് കാത്തിരിക്കുന്നത്. കൂടാതെ ഹെലികോപ്റ്റർ റൈഡും ബോഷിന്റെ പ്രഷർ വാഷർ ക്ലീനറും, ജെബിഎൽ സിനിമ ഹോംതീയേറ്റർ സ്പീക്കറുകളും സാംസങ് ഗ്യാലക്സി ടാബും പിജിയോൺ എയർഫ്രയറും ആമസോൺ ഗിഫ്റ്റ് വൗച്ചറുകളുമുണ്ട്.