ADVERTISEMENT

പാരിസ് ഒളിംപിക്സിൽ ഇരു മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ മനു ഭാക്കറിന് ടാറ്റയുടെ സമ്മാനം കർവ് ഇ വി. ഒളിംപിക്സിൽ രണ്ടു വെങ്കല മെഡലുകൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് മനു. പുതിയ ഇലക്ട്രിക് കർവിന്റെ താക്കോൽ താരത്തിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ ടാറ്റയുടെ ഇ വി എഡിഷൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മനു  ഭാക്കറിന് മുൻപ് വെങ്കല മെഡൽ നേടിയ ഹോക്കി ടീം ഗോൾ കീപ്പർ മലയാളി താരം പി ആർ ശ്രീജേഷിനും ടാറ്റ കർവ് ഇ വി സമ്മാനിച്ചിരുന്നു. 

ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയിൽ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. 

രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 kWh ബാറ്ററിയാണ്. MIDC സര്‍ട്ടിഫൈഡ് റേഞ്ച് 502 കീലോമീറ്റര്‍. 150 എച്ച്പി കരുത്ത് പുറത്തെടുക്കും. കൂടുതല്‍ വലിയ 55kWh ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +A വകഭേദങ്ങള്‍ക്ക് ലഭിക്കും. MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് 585 കീമി. 167 എച്ച്പി കരുത്ത്.

English Summary:

Tata Motors Gifts Curvv Ev to Olympian Manu Bhaker

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT