ADVERTISEMENT

പുതിയ കോംപസിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ട് ജീപ്പ്. രാജ്യാന്തര വിപണിയിൽ അടുത്ത വർഷം വിപണിയിലെത്തുന്ന മൂന്നാം തലമുറ കോംപസിന്റെ സൈഡ് പ്രൊഫൈൽ ടീസർ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റെല്ലാന്റെസിന്റെ എൽടിഎൽഎ–എം പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. കൂടുതൽ ആംഗുലറായ ഡിസൈനാണ് വാഹനത്തിന്. മസ്കുലറായ വീൽ ആർച്ചുകളും ഷാർപ്പായ ഷോൾഡർ ലൈനുകളുമുണ്ട്. ഫ്ലോട്ടിങ് ശൈലിയിലുള്ള റൂഫാണ്. 

ഹോറിസോണ്ടലായി പൊസിഷൻ ചെയ്തിരിക്കുന്ന ടെയിൽ ലാംപാണ്. സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഭാഗമായ പ്യൂഷോ 3008, 5008 കൂടാതെ ഓപ്പൽ ഗ്രാൻഡ്‌ലാൻഡ് തുടങ്ങിയ വാഹനങ്ങളും ഈ പ്ലാറ്റ്ഫോമിലാണ് നിർമി‌ക്കുന്നത്. ഉടൻ വിപണിയിലെത്തുന്ന അടുത്ത തലമുറ സിട്രോൺ സി5 എയർക്രോസ് എസ്‍‌യുവിയും നിർമിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെ. 

രാജ്യാന്തര വിപണിയിൽ അടുത്ത വർഷം പ്രദർശിപ്പിക്കുന്ന ഈ എസ്‍യുവി ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. എസ്ടിഎൽഎ എം പ്ലാറ്റ്ഫോമിൽ ഇന്ത്യൻ വിപണിക്കായി പുതിയ വാഹനം വികസിപ്പിക്കുന്നത് സാമ്പത്തികമായി ലാഭകരമാകില്ല എന്നാണ് സ്റ്റെല്ലാന്റസിന്റെ വിലയിരുത്തൽ. 2026 വരെ നിലവിലെ കോംപസുമായി മുന്നോട്ട് പോകാനായിരിക്കും കമ്പനിയുടെ പദ്ധതി തുടർന്ന് 2027 ൽ സിട്രോൺ പ്ലാറ്റ്ഫോമിൽ പുതിയ എസ്‍യുവിയെ ജീപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com