സച്ചിന്റെ ആദ്യ റേഞ്ച് റോവർ; 5 കോടിയുടെ ആഡംബര എസ്യുവി സ്വന്തമാക്കി ക്രിക്കറ്റിന്റെ ദൈവം
Mail This Article
ഒരു തലമുറയെ മുഴുവൻ ക്രിക്കറ്റിന്റെ ആരാധകരാക്കി മാറ്റിയ, ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ തിളക്കം. വാഹനങ്ങളോട് ഏറെ പ്രിയമുള്ള സച്ചിന്റെ ഗാരിജിലെത്തിയ ആദ്യത്തെ റേഞ്ച് റോവറാണ് എസ് വി. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന ഈ വാഹനത്തിനായി സെഡോണ റെഡ് ഷെയ്‌ഡാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. സച്ചിന്റെ താൽപര്യമനുസരിച്ച് വാഹനത്തിന്റെ അകത്തളങ്ങൾ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.
24 വേ ഹീറ്റഡ് ആൻഡ് കൂൾഡ് എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, 13.1 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 13.1 ഇഞ്ച് റിയർ ഇൻഫോടെയ്ൻമെൻറ് സ്ക്രീനുകൾ, മെറിഡിയൻ 3 ഡി സറൗണ്ട് സിസ്റ്റം, എ ഡി എ എസ്, ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന മുൻ റിയർ സീറ്റുകൾ, മൾട്ടി ഫങ്ക്ഷൻ സ്റ്റീയറിങ് എന്നിങ്ങനെ നീളുന്നു ഈ ആഡംബര എസ് യു വിയുടെ ഫീച്ചറുകൾ. 3.0 ലീറ്റർ, 6 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. ഇലക്ട്രിക് മോട്ടോറുമായി പെയർ ചെയ്തിട്ടുള്ള എൻജിൻ 542 പി എസ് പവർ ഉല്പാദിപ്പിക്കും.
ഈ റേഞ്ച് റോവർ കൂടാതെ, ബി എം ഡബ്ള്യു എം 340ഐ, ബി എം ഡബ്ള്യു 7 സീരീസ്, ബി എം ഡബ്ള്യു ഐ 8, ബി എം ഡബ്ള്യു എക്സ് 5 എം, ലംബോർഗിനി ഉറൂസ് എസ് തുടങ്ങി നിരവധി വാഹനങ്ങളും സച്ചിൻ തെൻഡുൽക്കറുടെ ഗാരേജിലുണ്ട്.