ADVERTISEMENT

ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. സ്റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ കൂടുതല്‍ മികച്ച മത്സരത്തിന് സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷ. 

വിലയും മോഡലുകളും

ടാറ്റ ടിയാഗോ പെട്രോള്‍ മോഡലിന്റെ വില അഞ്ചു ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ്. സിഎന്‍ജിയിലേക്കു വരുമ്പോള്‍ വില ആറു ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാവും. ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 7.99 ലക്ഷം മുതലാണ്. ഉയര്‍ന്ന ടിയാഗോ ഇവി മോഡലിന് 11.14 ലക്ഷം രൂപയാണ് വില. 

എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, XZ, XZ പ്ലസ് എന്നിങ്ങനെ അഞ്ച് മോഡലുകളാണ് ടിയാഗോ പെട്രോള്‍ മോഡലിലുള്ളത്. XZ മോഡലിനെ അടിസ്ഥാനമാക്കി എന്‍ആര്‍ജി ക്രോസ്ഓവര്‍ ഓപ്ഷനുമുണ്ട്. ഇവിയില്‍ എക്‌സ്ഇ, എക്‌സ്ടി, XZ പ്ലസ് എന്നിവയാണ് ടിയാഗോ ഇവിയിലെ മൂന്നു മോഡലുകൾ. 

ഫീച്ചറുകള്‍

ടിയാഗോയിലും ടിയാഗോ ഇവിയിലും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10.25 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാന ഇന്റീരിയര്‍ മാറ്റം. ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുമുണ്ട്. ഗ്രേ- ബെയ്ജ് ഡാഷ്‌ബോര്‍ഡും ഡ്യുവല്‍ ടോണ്‍ സീറ്റ് അപ്പോള്‍സ്ട്രിയും പുതുരൂപത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മാറ്റങ്ങളാണ്. 

രൂപകല്‍പനയിലും മാറ്റങ്ങളോടെയാണ് ടിയാഗോ 2025ന്റെ വരവ്. ഇതില്‍ പ്രധാനം എല്‍ഇഡി ഹെഡ്‌ലൈറ്റും ഷാര്‍ക്ക് ഫിന്‍ ആന്റിനയുമാണ്. മുന്‍ ഗ്രില്ലിലും മാറ്റങ്ങളുണ്ട്. എയറോഡൈനാമിക്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീല്‍ കവറുകളും മുന്‍ ഡോറുകളിലെ ഇവി ബാഡ്ജുകളും മാറ്റങ്ങളാണ്. ഇവിയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ലെതര്‍ സ്റ്റീറിങ് വീലും 6 വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും ക്രൂസ് കണ്‍ട്രോളും അവതരിപ്പിച്ചിരിക്കുന്നു. ടാറ്റ ലോഗോയോടു കൂടിയ പുത്തന്‍ ട്വിന്‍ സ്‌പോക് സ്റ്റീറിങ് വീലാണ് മറ്റൊരു മാറ്റം. സുരക്ഷാ ഫീച്ചറുകളില്‍ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍(ഇഎസ്‌സി) കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. 

പവര്‍ട്രെയിന്‍

2025 മോഡലിലും ടിയാഗോയുടെ പവര്‍ട്രെയിനില്‍ മാറ്റങ്ങളില്ല. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് പെട്രോള്‍ മോഡലിലുള്ളത്. തിയാഗോ ഇവിയില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 19.2കിലോവാട്ട് 250 കിലോമീറ്റര്‍ റേഞ്ചും 24 കിലോവാട്ട് ബാറ്ററി 315 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 

പവര്‍ട്രെയിനില്‍ മാറ്റങ്ങളില്ലെങ്കിലും ചില മോഡലുകളെ ടാറ്റ മോട്ടോഴ്‌സ് ഒഴിവാക്കിയിട്ടുമുണ്ട്. എക്‌സ്ടി(ഒ), എക്‌സ്ടി റൈതം, എക്‌സ്ടി എന്‍ആര്‍ജി, XZ(O)+ എന്നീ മോഡലുകൾ പെട്രോളിലും സിഎന്‍ജിയിലും ഒഴിവാക്കി. ടിയാഗോ ഇവിയുടെ XZ+ മോഡലുകളും 2025 മോഡലില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഗ്ലോബല്‍ എക്‌സ്‌പോയിലെത്തും

2025 മോഡല്‍ ടിയാഗോയും ടിയാഗോ ഇവിയും ടാറ്റ മോട്ടോഴ്‌സ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ലും പ്രദര്‍ശിപ്പിക്കും. ഇവക്കു പുറമേ ഹാരിയര്‍ ഇവി, സിയേറ ഇവി എന്നിവയുടെ പ്രൊഡക്ഷന്‍ മോഡലുകളും ടാറ്റ മോട്ടോഴ്‌സ് ഗ്ലോബല്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.

English Summary:

Experience the enhanced 2025 Tata Tiago and Tiago EV with improved technology, styling, and features. Learn about pricing, variants, and key updates from Tata Motors.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com