17.99 ലക്ഷത്തിന് ക്രേറ്റ ഇവി; വില പ്രഖ്യാപിച്ച് ഹ്യുണ്ടേയ്

Mail This Article
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ്.;17.99 ലക്ഷം പ്രാരംഭവിലയിൽ ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിച്ചു. എക്സിക്യുടീവ്(17,99,000 പ്രാരംഭ വില). സ്മാർട്(18,99,000 പ്രാരംഭ വില), സ്മാർട്(O)(19,49,000 പ്രാരംഭ വില) , പ്രീമിയം(19,99,000 പ്രാരംഭ വില) വേരിയന്റുകളായിരിക്കും ഉണ്ടാവുക.

ക്രേറ്റയുടെ പെർഫോമൻസ് മോഡൽ എൻലൈനിനോടാണ് ഇലക്ട്രിക് മോഡലിന് സാമ്യം. മുന്നിൽ ഫുൾ ലെങ്ത്ത് എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുണ്ട്. പിക്സലേറ്റഡ് ഗ്രാഫിക് തീമുള്ള മുൻ ഗ്രില്ലാണ്, കൂടാതെ ബാറ്ററി തണുപ്പിക്കുന്നതിനും മികച്ച എയ്റോഡൈനാമിക്സ് നൽകുന്നതിനും ആക്ടീവ് എയർഫ്ലാപ്പുകളുമുണ്ട്. ഹ്യുണ്ടേയ് ലോഗോയ്ക്ക് പിന്നിലാണ് ചാർജിങ് പോർട്ട് നൽകിയിരിക്കുന്നത്. 17 ഇഞ്ച് എയ്റോ അലോയ് വീലുകളാണ്. പിൻബംബറിലും പിക്സലേറ്റഡ് ഗ്രാഫിക്സുമുണ്ട്. ഏത് പ്രീമിയം വാഹനത്തോടും കിടപിടിക്കാവുന്ന ഫീച്ചറുകളാണ് ഈ ഇലക്ട്രിക് മോഡലിലും നൽകിയിരിക്കുന്നത്.
ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളാണ് ഹ്യുണ്ടേയ് ക്രേറ്റയിലുള്ളത്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഓട്ടോ ഡിമ്മിങ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, 8 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഹ്യുണ്ടേയ് ക്രേറ്റ ഇവിയിലുമുണ്ട്. സ്റ്റീയറിങിലും സെന്റര്‍ കണ്‍സോളിലും മാറ്റങ്ങളുണ്ട്. സ്റ്റീയറിങ് വീലിന്റെ വലതു ഭാഗത്തുള്ള കണ്‍ട്രോള്‍ സ്റ്റാള്‍ക്ക് വഴി ഷിഫ്റ്റ് ബൈ വയര്‍ സിസ്റ്റം ക്രേറ്റ ഇവി അവതരിപ്പിച്ചിട്ടുണ്ട്. സെന്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡറുകളും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് ബട്ടണുകളും ഓട്ടോ ഹോള്‍ഡ്, ഡ്രൈവ് മോഡ് ബട്ടണുകളും നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന മോഡലിൽ ഈവി ചാര്‍ജു ചെയ്യുന്നതിന് ഇന്‍ കാര്‍ പേമെന്റും സ്മാര്‍ട്ട് ഫോണ്‍ കാറിന്റെ താക്കോലായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കീയുമുണ്ട്. സിംഗിള്‍ പെഡല്‍ ഡ്രൈവിങും വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ് സൗകര്യവും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് വോയ്‌സ് കമാന്‍ഡും ഹ്യുണ്ടേയ്‌യുടെ ബ്ലൂ ലിങ്ക് ഇന്‍ കാര്‍ കണക്ടിവിറ്റിയുമാണ് മറ്റു പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പത്തു നിറങ്ങളിലാണ് ഹ്യുണ്ടേയ് ക്രേറ്റ ഇവി എത്തുന്നത്.
390 കിലോമീറ്റര്‍ റേഞ്ചുള്ള 42kWh ബാറ്ററിയും, 473 കിലോമീറ്റര്‍ റേഞ്ചുള്ള 51.4kWh ബാറ്ററിയുമാണ് ക്രേറ്റയിൽ. റേഞ്ച് കുറഞ്ഞ മോഡലിൽ 135എച്ച്പി മോട്ടോറും ഉയർന്ന മോഡലില്‍ 171എച്ച്പി മോട്ടോറുമാണ് നൽകിയിരിക്കുന്നത്. 100കിലോമീറ്റര്‍ വേഗത്തിലെത്താൻ 7.9 സെക്കന്‍ഡ് മതി. 11kW എസി ചാര്‍ജറിന് 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂറും ഡിസി ചാര്‍ജറാണെങ്കില്‍ 58 മിനുറ്റ് മതിയാവും. തരതമ്യേന മികച്ച റേഞ്ചും ആരെയും ആകർഷിക്കുന്ന ഫീച്ചറുകളുമായി എത്തുന്ന ഹ്യുണ്ടേയ് ക്രേറ്റ ഈവി വിപണിയിൽ സൂപ്പർഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.