ADVERTISEMENT

പ്രീമിയം വിഭാഗത്തില്‍ പെടുന്ന രണ്ടാമത്തെ വൈദ്യുത വാഹനമായി എംജി എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു എംജി. ആദ്യത്തേത് പ്രീമിയം ഇവിയായ സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറാണ്. പ്രിബുക്കിങ് ആരംഭിച്ച വാഹനത്തിനു 65 ലക്ഷം മുതലാണ് പ്രതീക്ഷിക്കുന്ന വില. മാർച്ചിൽ ബുക്കിങ് ആരംഭിക്കുന്ന വാഹനം ഏപ്രിൽ‌ മുതൽ നിരത്തിലിറങ്ങും.

എംജി എം9

2023 ഓട്ടോ എക്‌സ്‌പോയില്‍ മിഫ 9 എംപിവി എന്ന പേരില്‍ എംജി അവതരിപ്പിച്ച ഇവിയാണ് എംജി എം9 ആയെത്തുന്നത്. ‌. മൂന്നു നിരകളിലായി 7 ഇരിപ്പിടങ്ങളുള്ള വലിയ വാഹനമാണ് എംജി എം9. രണ്ടാം നിരയില്‍ ചരിക്കാവുന്ന ഒട്ടോമന്‍ സീറ്റുകളില്‍ എട്ട് തരത്തിലുള്ള മസാജിങ് സൗകര്യങ്ങളുമുണ്ട്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, രണ്ടാം നിരയിലും ടച്ച്‌സ്‌ക്രീന്‍ പാനല്‍, ഇരട്ട സണ്‍ റൂഫ്, പവേഡ് സ്ലൈഡിങ് പിന്‍ ഡോറുകള്‍, പിന്നിലും എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

എംപിവികളിലെ സാധാരണ കണ്ടു വരുന്ന ബോക്‌സി ഡിസൈനാണ് എം9ലും എംജി നല്‍കിയിരിക്കുന്നത്. മുന്നില്‍ മുഴു നീളത്തിലാണ് എല്‍ഇഡി ലൈറ്റ് ബാര്‍ നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ ഇന്‍ഡിക്കേറ്ററുകളും ബംപറില്‍ ക്രോം ഔട്ട്‌ലൈനോടെയുള്ള ഹെഡ്‌ലാംപുകളും നല്‍കിയിട്ടുണ്ട്. പിന്നിലെ ടെയില്‍ ലൈറ്റുകള്‍ കുത്തനെയുള്ളവയാണ്. പിന്നില്‍ എല്‍ഇഡി ലൈറ്റ് ബാറും കണക്റ്റഡാണ്.

ആദ്യമെത്തുക 12 നഗരങ്ങളില്‍ 

ആദ്യഘട്ടത്തില്‍ 12 നഗരങ്ങളിലെ പ്രീമിയം വാഹനങ്ങള്‍ വില്‍ക്കുന്ന എംജി സെലക്ട് ഔട്ട്‌ലെറ്റുകളിലൂടെയാണ് എംജി എം9 എംപിവി എത്തുക. ഇന്ത്യന്‍ നഗരങ്ങളിലെ ആഡംബര എംപിവികള്‍ക്കുള്ള ആവശ്യം ഉയരുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കമാണ് എംജി നടത്തുന്നത്. ഡീസല്‍ എന്‍ജിനുള്ള കാര്‍ണിവെല്‍ വാങ്ങുന്നവരേയും കൂടുതല്‍ വിലയുള്ള പെട്രോള്‍ ഹൈബ്രിഡ് വാഹനമായ വെല്‍ഫെയര്‍ വാങ്ങുന്നവരേയുമാണ് എംജി ലക്ഷ്യമിടുന്നത്.

ഡീസല്‍ എന്‍ജിന്‍ ഉയര്‍ത്തുന്ന മലിനീകരണ പ്രശ്‌നങ്ങളും പെട്രോള്‍ ഹൈബ്രിഡിന്റെ അമിത വിലയുമില്ലെന്നതാണ് എം9ലൂടെ എംജി മുന്നോട്ടുവെക്കുന്ന വാദം. 90 കിലോവാട്ട് ബാറ്ററിയാണ് എം9 എംപിവിയില്‍ എംജി നല്‍കിയിരിക്കുന്നത്.

English Summary:

Mg Mg9 Electric Mpv

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com