മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍; റേഞ്ച് 500 കിമി, വിപ്ലവമാകാൻ ഇ വിറ്റാര

Mail This Article
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര എസ്‍യുവി ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഇ-വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്.

ഇമോഷണൽ വേർസറ്റൈൽ ക്രൂസർ എന്ന കൺസെപ്റ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.ടൊയോട്ടയുമായി സഹകരിച്ചാണ് ഇത് ഹാർട്ട്‌ടെക്റ്റ്-ഇ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളാണ് ബോൾഡ് ആൻഡ് മസ്കുലാർ ലുക്കിലുള്ള വാഹനത്തിലുള്ളത്

മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചിരുന്നു. നിരത്തിലെത്തുന്ന ആദ്യ വിപണിയാവും ഇന്ത്യയിലേത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുന്നത് .

4,275എംഎം നീളവും 1,800എംഎം വീതിയും 1,635എംഎം ഉയരവുമുള്ള ഇ വിറ്റാരയുടെ വീല്‍ ബേസ് 2,700എംഎം ആണ്.180 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.
49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യ ബാറ്ററിയില്‍ 2വീല്‍ ഡ്രൈവ് മാത്രമെങ്കില്‍ കൂടുതല്‍ വലിയ രണ്ടാമത്തെ ബാറ്ററി ഓപ്ഷനില്‍ 2 വീല്‍/ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളുമുണ്ടാവും. 49kWh ബാറ്ററി 142എച്ച്പി കരുത്തും 61kWh ബാറ്ററി 172എച്ച്പി കരുത്തും നൽകും. ഫോർ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 181എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും.

ഫ്‌ളോട്ടിങ് ഡ്യുവല്‍ സ്‌ക്രീന്‍ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. പനോരമിക് സൺറൂഫ്,വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പ് അസിസ്റ്റ് പോലുള്ള ലെവൽ 2 അഡാസ് ഫീച്ചറുകള്‍ എന്നിവയും ഇ-വിറ്റാരയിലുണ്ട്.
ഉപഭോക്തൃ സേവന മെച്ചപ്പെടുത്തി രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളുമായി സഹകരിച്ച് ഇലക്ട്രിക് എകോ സൊല്യൂഷൻസ് നെറ്റ്വർകുണ്ടാകും. ഇ ഫോർ മി ആപ്പിലൂടെ ഈ സേവനങ്ങൾ ലഭ്യമാകും. ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി പുറത്തിറങ്ങാനിരിക്കുന്ന ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും ഇ വിറ്റാര മത്സരിക്കുക .