ADVERTISEMENT

പുതിയ കാർ സ്വന്തമാക്കുക എന്നത് നമ്മുടെ സ്വപ്നമാണ്. കാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതും ആദ്യമായി ഓടിക്കുന്നതുമെല്ലാം മായാത്തെ ഓർമകളായിരിക്കും. ഷോറൂമിൽ നിന്ന് ഇറക്കിയ ഉടൻ അപകടത്തിൽ പെട്ടാലോ? ഉടമയുടെ ചങ്ക് തകരുന്ന കാഴ്ചയായിരിക്കും അത്. അത്തരത്തിൽ അപകടത്തിൽ പെടുന്ന നിസാൻ മാഗ്‌നൈറ്റിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍.

സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ പൂണെയിൽ നടന്ന സംഭവത്തിന്റേതാണ്. പുതിയ വാഹനം അപകടത്തിൽ പെട്ടതും, ഉടമ റോഡിലിരുന്ന് കരയുന്നതും വിഡിയോയിൽ കാണാം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും മാഗ്‌നൈറ്റിന്റെ ബംബറും ഹെഡ്‌ലാംപും ഇടിയിൽ തകർന്നു. 

സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയുടെ കീഴിൽ നിരവധി കമന്റുകളാണ് വരുന്നത്. ഉടമയുടെ മനസികാവസ്ഥ മനസിലാകുന്നുവെന്നാണ് ആളുകൾ കമന്റിലൂടെ പറയുന്നത്.

English Summary:

A heartbreaking video of a brand new Nissan Magnite involved in an accident immediately after leaving the showroom is going viral. See the emotional distress of the owner and the damage to the vehicle.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com