നികുതി 3 കോടി രൂപ, ഫെരാരിയും പോർഷെയും അടക്കം 30 ആഡംബര കാറുകൾ പിടിച്ചെടുത്തു

Mail This Article
പോർഷെയും ഫെരാരിയും റേഞ്ച് റോവറും അടക്കം 30ൽ അധികം വാഹനങ്ങൾ പിടിച്ചെടുത്ത് ബെംഗളൂരു ട്രാൻസ്പോർട് ഡിപ്പാർട്ടുമെന്റ്. റോഡ് നികുതി അടയ്ക്കാതെ നിരത്തിൽ ഇറക്കിയ അന്യസംസ്ഥാന വാഹനങ്ങളെയാണ് ട്രാൻസ്പോർട് ഡിപ്പാർട്ടുമെന്റ് പിടിച്ചെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച മോട്ടർവാഹന വകുപ്പിലെ 41 ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കാറുകൾ പിടിച്ചത്. പോർഷെ, ഫെരാരി, ആസ്റ്റൺ മാർട്ടിൻ, മെഴ്സിഡീസ് ബെൻസ്, റേഞ്ച് റോവർ, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ വാഹനങ്ങളാണ് പിടിച്ചെടുത്ത്. ഇവരിൽ നിന്നു മൂന്ന് കോടി രൂപ നികുതി ഈടാക്കാനുള്ള നടപടി ആരംഭിച്ചു എന്നാണ് മോട്ടർ വാഹന വകുപ്പ് പറഞ്ഞത്.
മോട്ടർ വാഹന വകുപ്പ് നിയമം 1988 പ്രകാരം ഒരു സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കണമെങ്കിൽ അതാത് സംസ്ഥാനത്തേയ്ക്ക് റജിസ്ട്രേഷൻ മാറ്റുകയും വേണം. രാജ്യത്ത് ഏറ്റവും അധികം റോഡ് ടാക്സ് ഈടാക്കുന്ന സംസ്ഥങ്ങളിലൊന്നാണ് കർണാടക.