2 ലക്ഷം രൂപ വരെ ഇളവ്, മാരുതി കാറുകള് വാങ്ങാൻ ഇത് നല്ല സമയം; ഫെബ്രുവരിയിലെ ഓഫറുകൾ

Mail This Article
ഫെബ്രുവരിയിൽ കാറുകൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. നെക്സ, അരീന മോഡലുകൾക്ക് 3000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 28 വരെയാണ് ഇളവുകളുടെ കാലവധി. മോഡലുകളുടെ ലഭ്യതയ്ക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് ഓഫറുകൾക്ക് മാറ്റമുണ്ടാകും.

നെക്സ മോഡലുകൾ
ജിംനിയുടെ 2024 മോഡലിന് 1.20 ലക്ഷം രൂപ (സീറ്റ) മുതൽ 1.90 ലക്ഷം രൂപ (ആൽഫ) വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 മോഡലിന് 25000 രൂപ വരെയാണ് ഇളവ്. ഇഗ്നിസിന്റെ 2024 മോഡലുകൾക്ക് 63100 രൂപ മുതൽ 68100 രൂപ വരെ ഇളവു നൽകുന്നുണ്ട്. കൺസ്യൂമർ ഓഫർ, എക്സ്ചേഞ്ച് ഓഫർ, കോർപ്പറേറ്റ് ഓഫർ, റൂറൽ ഓഫർ എന്നിവ അടക്കമാണ് ഇളവുകൾ. ഇഗ്നിന്റെ 2025 മോഡലിന്റെ ഇളവ് 48100 രൂപ മുതൽ 53100 രൂപ വരെയാണ്.

പ്രീമിയം ഹാച്ച്ബാക്കായ ബലെനോയുടെ 2024 മോഡലിന് 47100 രൂപ മുതൽ 57100 രൂപ വരെയുണ്ട് ഇളവുകൾ. 2025 മോഡലിന് 32100 രൂപ മുതൽ 37100 രൂപ വരെയാണ് ഇളവ് നൽകുന്നത്. കൺസ്യൂമർ ഓഫർ, റൂറൽ ഓഫർ എന്നിവ അടക്കമാണ് ഇളവുകൾ. ഫ്രോങ്സിന്റെ 2024 മോഡലിന്10000 രൂപ മുതൽ 45000 രൂപ വരെയാണ് ഇളവുകൾ. ക്രോസ് ഹാച്ചിന്റെ 2025 മോഡലിന് 10000 മുതൽ 35000 രൂപ വരെ ഇളവ് നൽകുന്നു. 2024 ലേയും 2025ലേയും ടർബോ മോഡലിന് 43000 രൂപയുടെ വെലോസിറ്റി കിറ്റും നൽകുന്നുണ്ട്. ഗ്രാൻഡ് വിറ്റാര 2024 മോഡലിലെ വിവിധ വേരിയന്റുകൾക്ക് 43100 രൂപ മുതൽ 203100 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. 2025 മോഡലിന്റെ ഇളവ് 23100 രൂപ മുതൽ 153100 രൂപ വരെയാണ്.

എക്സ്എൽ 6ന്റെ 2024 മോഡലിന് 45000 രൂപ വരെയും 2025 മോഡലിന് 20000 രൂപ വരെയും നൽകുന്നുണ്ട്. പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ 2024 മോഡലിന്റെ ആൽഫയ്ക്ക് 2 ലക്ഷം രൂപയും മറ്റ് വേരിയന്റുകൾക്ക് 1.50 ലക്ഷം രൂപയും ഇളവ് നൽകുന്നുണ്ട്. 2025 ഇൻവിറ്റോയ്ക്ക് 1 ലക്ഷം രൂപ ഇളവാണ് നൽകുന്നത്. സിയാസിന്റെ 2024 മോഡലിന് 50000 രൂപ മുതൽ 55000 രൂപ വരെയും 2025 മോഡലുകൾക്ക് 35000 രൂപ വരെയും ഇളവ് നൽകുന്നുണ്ട്.

അരീന മോഡലുകൾ
മാരുതി സുസുക്കിയുടെ അരീന മോഡലുകൾക്കും മികച്ച ഇളവുകൾ ഈ മാസം ലഭിക്കും. കൺസ്യൂമർ ഓഫർ, എക്സ്ചേഞ്ച് ബോണസ്, റിറ്റൻഷൻ മാർക്കറ്റിങ്, ഇൻസ്റ്റിറ്റ്യൂഷനൽ സെയിൽസ് ഓഫർ, റൂറൽ സെയിൽ ഓഫർ എന്നിവ അടക്കമാണ് ഡിസ്ക്കൗണ്ടുകൾ നൽകുന്നത്. ചെറുഹാച്ച് ഓൾട്ടോ കെ10ന് 51100 രൂപ മുതൽ 56100 രൂപ വരെയാണ് ഓഫറുകൾ. എസ് പ്രെസോയുടെ വിവിധ മോഡലുൾക്കും 51100 രൂപ മുതൽ 56100 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. വാഗൺ ആറിന് 46100 രൂപ മുതൽ 51100 വരെയും സെലേറിയോയ്ക്ക് 51100 രൂപ മുതൽ 56100 രൂപ വരെയും നൽകുന്നു.

പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പഴയ മോഡലിന് 21100 രൂപ മുതൽ 31100 രൂപ വരെയും പുതിയ മോഡലിന് 36100 രൂപ മുതൽ 41100 രൂപ വരെയും നൽകുന്നുണ്ട്. ഡിസയറിന്റെ പഴയ മോഡലിന് 3000 രൂപ മുതൽ 28000 രൂപ വരെയാണ് ഇളവുകൾ. ചെറു എസ്‍യുവി ബ്രെസയ്ക്കും 3000 രൂപ മുതൽ 28000 രൂപ വരെ നൽകുന്നുണ്ട്. ഇക്കോയുടെ ഇളവുകൾ 3000 മുതൽ 31100 രൂപ വരെയാണ്.