ADVERTISEMENT

ഫോര്‍ച്ച്യൂണര്‍ ലെജന്‍ഡര്‍ 4x4 മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡൽ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. 46.36 ലക്ഷം രൂപക്കാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ 4x4 എംടി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഫോര്‍ച്യൂണറിന് 4x4 ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, 4x2 മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവയടക്കം മൂന്ന് മോഡലുകളായി. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനെ അപേക്ഷിച്ച് 4x4 മാനുവല്‍ ട്രാന്‍സ്മിഷന് 1.73 ലക്ഷം രൂപ കുറവാണ്.

ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ 4x2 എടി മോഡലിനാണ് ഏറ്റവും കുറഞ്ഞ വില (44.11 ലക്ഷം രൂപ). ലെജന്‍ഡര്‍ 4x4 മാനുവല്‍ ട്രാന്‍സ്മിഷന് 46.36 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് 48.09 ലക്ഷം രൂപയുമാണ് വില. ഇതോടെ എംജി ഗ്ലോസ്റ്റര്‍(39.57 ലക്ഷം - 44.03 ലക്ഷം രൂപ), ജീപ്പ് മെറിഡിയന്‍ (24.99 ലക്ഷം -38.79 ലക്ഷം രൂപ) എന്നിങ്ങനെയുള്ള സെവന്‍ സീറ്റ് ഡീസല്‍ എസ് യുവികളോടെ മത്സരിക്കുന്നതായിട്ടുണ്ട് ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ വില. അതേസമയം എതിരാളികളില്‍ ആര്‍ക്കും 4x4 മാനുവല്‍ ഗിയര്‍ബോക്‌സ് സിസ്റ്റം ഇല്ലെന്നതും ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ മുന്‍തൂക്കമായി മാറുന്നു.

2.8 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങളിലെല്ലാമുള്ളത്. 204എച്ച്പി കരുത്തും പരമാവധി 500 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. അതേതസമയം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വകഭേദത്തിലേക്കെത്തുമ്പോള്‍ 204 എച്ച്പി കരുത്ത് തന്നെ ലഭിക്കുമെങ്കിലും ടോര്‍ക്ക് 420 എന്‍എം ആയി കുറയും.

ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകള്‍ തമ്മില്‍ അകത്തോ പുറത്തോ ഫീച്ചറുകളിലോ യാതൊരു മാറ്റവും ടൊയോട്ട നല്‍കിയിട്ടില്ല. സിംഗിള്‍ പ്ലാറ്റിനം വൈറ്റ് പേള്‍ നിറത്തിനൊപ്പം കറുപ്പ് റൂഫ് ഡ്യുവല്‍ ടോണായി നല്‍കിയിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകള്‍, ഉള്ളില്‍ സമാനമായ കറുപ്പ് നിറം നല്‍കിയിട്ടുണ്ട്. ആംബിയന്റ് ലൈറ്റിങ്, 11 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം വിത്ത് സബ് വൂഫര്‍, വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍, ഹാന്‍ഡ്‌സ് ഫ്രീ ടെയില്‍ഗേറ്റ് ഓപണിങ്, 7 എയര്‍ബാഗുകള്‍ എന്നിവ പ്രധാന ഫീച്ചറുകളായി തുടരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com