Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിർലെ വെയ്ൻ വയസ് 82, കൂടിയ വേഗത 275 കിമി

Shirley Veine

കൊച്ചുമക്കളെ കളിപ്പിച്ച് വിശ്രമജീവിതം നടത്തേണ്ട പ്രായത്തിലും കാർ റേസിങ്ങിൽ പങ്കെടുത്ത് താരമായിരിക്കുകയാണ് ഐഡഹോ സ്വദേശി ഷിർലെ മുത്തശി. ഈ പ്രായത്തിലും റേസിങ്ങോ എന്ന ചോദ്യത്തെ മറികടന്ന് ഈ മുത്തശി 171.4 മൈൽ (275.8 കിമി) വേഗതയിൽ കാറോടിച്ചിരിക്കുകയാണ്. ഐഡാഹോയിൽ നടക്കുന്ന ആനുവൽ സൺവാലി റോഡ് റാലി ചാമ്പ്യൻഷിപ്പിലാണ് ഷിർലെ ഈ പ്രകടനം നടത്തിയിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് വർഷമായി സൺവാലി റോഡ് റേസിൽ പങ്കെടുക്കുന്ന ഷിർലെ കഴിഞ്ഞ വർഷം 166 കിമി വേഗതയിൽ കാർ പറപ്പിച്ചിരുന്നു. തന്റെ 2000 മോഡൽ ഷെവർലെ കോർവെറ്റിലാണ് ഷിർലെ 171 മൈൽ വേഗത ആർജിച്ചത്. 175 മൈൽ വേഗത കൈവരിക്കാനാണ് മുത്തശി ശ്രമിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതിൽ എത്താൻ കഴിഞ്ഞില്ല. അമ്പതുകളിൽ വാഹനമോടിക്കാൻ അഭ്യസിച്ച ഷിർലെ ആദ്യമായാണ് കഴിഞ്ഞ വർഷം റേസിൽ പങ്കെടുത്തത്. 235.7 ബുഗാട്ടി വെയ്‌റോണായിരുന്നു സൺവാലി റോഡ് റാലിയിലെ ചാമ്പ്യൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.