Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിക്കിന്റേയും റിമയുടേയും ബിഎംഡബ്ല്യു എക്സ് ത്രീ

aashiq-abu-x3 Photo Courtesy: Facebook

മലയാളത്തിലെ യുവ സംവിധായകരിൽ പ്രമുഖനാണ് ആഷിക്ക് അബു. സോൾ‌ട്ട് ആന്റ് പെപ്പർ, 22 എഫ് കെ, ഡാ തടിയാ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ആഷിഖിന്റേയും ഭാര്യ റിമയുടേയും വീട്ടിലെ ഏറ്റവും പുതിയ അതിഥിയാണ് ബിഎംഡബ്ല്യു എക്സ് ത്രീ.

aashiq-abu-x3-1 Photo Courtesy: Facebook

കൊച്ചിയിലെ ബിഎംഡബ്ല്യു ഷോറൂം ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാള സിനിമയിലെ താര ദമ്പതികൾ ബിഎം‍ഡബ്ല്യൂവിന്റെ ലക്ഷ്വറി എസ് യു വി സ്വന്തമാക്കിയത്. ബിഎഡബ്ല്യു എക്സ് 3 യുടെ മുന്തിയ വകഭേദമായ എക്സ്ഡ്രൈവ് 30 ഡി എം സ്പോർട്ടാണ് താരങ്ങളുടെ ഏറ്റവും പുതിയ വാഹനം.

aashiq-abu-x3-2 Photo Courtesy: Facebook

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി ക്രോസ്ഓവറായ എക്സ് 3 എം സ്പോർട്ടിൽ 2993 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. 4000 ആർപിഎമ്മിൽ 258 ബിഎച്ച്പി കരുത്തും 1500 മുതൽ 3000 വരെ ആർപിഎമ്മിൽ 560 എൻഎം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. എക്സ് ത്രിക്ക് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 5.9 സെക്കൻഡ് മാത്രം മതി. ഏകദേശം 65 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. 

Your Rating: