Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ പുതിയ വാഗൺ ആർ

new-wagenr-3 WagonR 2017

കഴിഞ്ഞ പതിനെട്ടു വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന അഞ്ച് കാറുകൾക്കിടയിലെ സ്ഥിരം സാന്നിധ്യമാണ് മാരുതി വാഗൺ ആർ. ടോള്‍ ബോയ് ഡിസൈനുമായി 1999 ൽ വിപണിയിൽ അരങ്ങേറിയ വാഗൺ ആറിന് ഇടത്തരക്കാരുടെ പ്രിയ വാഹനമാകാൻ അധികം സമയം വേണ്ടി വന്നില്ല. ഇന്ത്യൻ ഏകദേശം ഒന്നര പതിറ്റാണ്ടിൽ അധികം നീളുന്ന യാത്രയിൽ കാലികമായ ചെറിയ മാറ്റങ്ങൾ വന്നുവെന്നല്ലാതെ സമഗ്രമാറ്റങ്ങൾ വാഗൺ ആറിന് ഇതുവരെ വന്നിട്ടില്ല. 1993 ൽ ജപ്പാനിലെ വിപണിയിലെത്തി സുസുക്കിയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നായി മാറിയ വാഗൺ ആർ അടിമുടി മാറി എത്തിയിരിക്കുന്നു.

new-wagenr-1 WagonR 2017

വാഗൺ ആർ, വാഗൺ ആർ സ്റ്റിങ് റേ മോഡലുകളാണ് സുസുക്കി പുറത്തിറക്കിയിരിക്കുന്നത്. ജപ്പാനിൽ പുറത്തിറങ്ങിയ പുതിയ വാഗൺ ആർ ഇന്ത്യയിലും കമ്പനി ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വാഹനത്തിൽ നിന്ന് പൂർണ്ണമായും മാറിയ ഡിസൈനാണ് പുതിയ വാഗൺ ആറിന്. ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്.

new-wagenr-2 WagonR 2017

പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഒട്ടേറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്. ബി പില്ലറുകളാണ് വീതി കൂടിയതാണ്. ആദ്യ കാഴ്ചയിൽ വാഹനത്തിന് വലിപ്പം വർദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ തന്നെ അടിമുടി മാറ്റം വന്നിട്ടുണ്ട് പിന്നിലും. ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറിൽ ഇഗ്നിസിനു സമാനമായ ടാബ്‌ലെറ്റുകളുണ്ട്, കൂടുതൽ പ്രീമിയം ഫീൽ കൊണ്ടുവരുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചെറു ഹാച്ച് സെഗ്‍മെന്റിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതിയ സ്റ്റൈലൻ വാഹനങ്ങളുടെ ഭീഷണിയെ ചെറുക്കുന്നതിനുമായി അടുത്ത വർഷം അവസാനത്തോടെ പുതിയ വാഗൺ ആർ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: