Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോയെ വെല്ലാൻ ആവില്ല മക്കളേ

Maruti Suzuki Alto K10

പുറത്തിറങ്ങിയിട്ട് പതിനാറു വർഷങ്ങൾ. പത്തു വർഷമായി രാജ്യത്തെ ഏറ്റവുമധികം വിൽപ്പനയുള്ള കാർ. ലോകത്തിൽ തന്നെ ഏറ്റവുമധികം വിറ്റ കാറുകളിലൊന്ന്, ഇന്ത്യക്കാരുടെ ജനപ്രിയ കാർ. മാരുതി ഓൾട്ടോയെക്കുറിച്ച് പറയുമ്പോള്‍ ഇവയൊന്നും അതിശയോക്തികളാവില്ല. കഴിഞ്ഞ പതിനാറു വർഷത്തിനിടെ നൂറുകണക്കിനു കാറുകൾ വിപണിയിലെത്തിയിട്ടുണ്ടാകും, അതിൽ കാലിടറിയവരുണ്ട്, വിജയിച്ചവരുണ്ട്, ഓൾട്ടോയെ തകർക്കും എന്ന് കൊട്ടിഘോഷിച്ചവരുണ്ട്. എന്നാൽ ആർക്കും ഈ ജനപ്രിയ നായകന്റെ അടുത്തെങ്ങുമെത്താൻ സാധിച്ചിട്ടില്ല.

Maruti Suzuki Alto K10 Urbano Edition Alto K10

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിൽപനയിൽ അഞ്ച് ലക്ഷം പിന്നിട്ട കാർ. പുറത്തിറങ്ങി വെറും 8 വർഷം കൊണ്ട് പത്തു ലക്ഷം മാർക്ക് പിന്നിട്ട കാർ. ഒരു സാമ്പത്തിക വർഷം രണ്ടു ലക്ഷത്തിലധികം വിൽക്കുന്ന ആദ്യ കാർ. 150 ദിവസം കൊണ്ട് 1 ലക്ഷം വിറ്റ കാർ തുടങ്ങി ഓൾട്ടോ എന്ന ജനപ്രിയ കാർ തിരുത്തിക്കുറിക്കാത്ത റെക്കൊർഡുകളില്ല. ഇപ്പോഴിതാ മുപ്പത് ലക്ഷം എന്ന അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മാരുതി ഓൾട്ടോ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാർ എന്ന പദവി ഓൾട്ടോ സ്വന്തമാക്കിയത് കഴിഞ്ഞ വർഷമായിരുന്നു. നിലവിൽ വിപണിയിലില്ലാത്ത ‘മാരുതി 800’ ആയിരുന്നു അതുവരെ ഒറ്റ ബ്രാൻഡിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപന കൈവരിച്ച കാർ. ‌‌‌

alto-old Alto Old Model

പതിനാറു വർഷം മുമ്പ് 2000 സെപ്റ്റംബറിലാണ് ‘ഓൾട്ടോ’ നിരത്തിലെത്തിയത്. രാജ്യന്തര വിപണിയിലെ ഓൾട്ടോയുടെ അഞ്ചാം തലമുറയെയാണ് ഇന്ത്യയിൽ ഒന്നാം തലമുറയായി എത്തിച്ചത്. തുടക്കത്തിൽ മാരുതി 800 ന്റെ നിഴലിൽ നിന്ന ഓൾട്ടോ പതിയെ കളം പിടിക്കുകയായിരുന്നു. പുറത്തിറങ്ങി ആറു വർഷത്തിനു ശേഷം 2006 മാരുതി 800 നെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള കാറായി മാറി ഓൾട്ടോ. പിന്നീട് മാരുതി 800 സ്ഥാപിച്ച റെക്കോർഡുകള്‍ ഓരോന്നായി ഓൾട്ടോ തകർത്തു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം വിൽപനയുള്ള കാറുകളിലൊന്നാണ് ഇന്ത്യയുടെ സ്വന്തം ഓൾട്ടോ.

Alto 800 Alto 800

തുടക്കത്തിൽ 800 സിസിയെക്കൂടാതെ 1.1 ലിറ്റർ എൻജിനും ഓൾട്ടോയ്ക്കുണ്ടായിരുന്നെങ്കിലും അതു പിന്നീട് പിൻവലിച്ചു. പിന്നീട് 2010ൽ ‘ഓൾട്ടോ’ കെ 10 വിൽപനയ്ക്കെത്തി. 2012-ലാവട്ടെ സമഗ്രമായി പരിഷ്കരിച്ച ‘ഓൾട്ടോ’യും നിരത്തിലെത്തി. മാരുതി 800 കമ്പനി പിൻവലിച്ചതോടെ ഇന്ത്യയുടെ ജനപ്രിയൻ എന്ന സ്ഥാനം ഓൾട്ടോയ്ക്ക് മാത്രം സ്വന്തമായി. നീണ്ട 29 വർഷം കൊണ്ടു മാരുതി 800 വിൽപനയിൽ സൃഷ്ടിച്ച റെക്കോർഡ് കേവലം 15 വർഷം കൊണ്ട് ഓൾട്ടോ പിന്നിട്ടു. ഇന്ത്യൻ വാഹന ചരിത്രത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചാണ് ‘ഓൾട്ടോ’ വിൽപനയുടെ കൊടുമുടിയിലെത്തിയത്.

Your Rating: