Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദ് മഹീന്ദ്രയുടെ ടിയുവി 300

md-tuv-300-1

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ അടുത്തിടെ പുറത്തിറക്കിയ വാഹനങ്ങളിൽ ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്ന വാഹനമാണ് ടിയുവി 300. കോംപാക്റ്റ് എസ് യു വിയായി എത്തി ഉപഭോക്താക്കളുടെ മനം കവർന്ന ടിയുവിയെ അടുത്തിടെ സ്വന്തമാക്കിയത് ഒരു കോടീശ്വരനാണ്. അത് മറ്റാരുമല്ല മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മാനേജിങ് ഡയറക്റ്റർ ആനന്ദ് മഹീന്ദ്ര തന്നെ.

md-tuv-300

പുർണ്ണമായും കസ്റ്റമൈസിഡ് ചെയ്തൊരു മഹീന്ദ്ര ടിയുവി 300 യാണ് എംഡി സെലക്റ്റ് ചെയ്തത്. ടിയുവി 300 ന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ എം‍ഡി സ്വന്തമാക്കിയ വാഹനത്തിന്റെ ചിത്രങ്ങളും മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ മഹീന്ദ്രയുടെ പ്രീമിയം എസ് യു വി എക്സ് യു വി 500 ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു.

md-tuv-300-2

ബോണറ്റ് ഹുൾ, സൈഡ് ആർമർ സ്കേർട്ടിങ്ങുകള്‍, മുന്നിലേയും പിന്നിലേയും സ്റ്റോൺ ഗാർഡുകൾ, മാർക്കർ ലാമ്പ്, ബോൾഡ് വീൽ ആർച്ചുകൾ, റിയർ സ്പോയിലറുകൾ, മെറ്റൽ ഫിനിഷ് അലോയ് വീലുകൾ, ടെയിൽ ലാമ്പിലെ ക്രോം ഗാർണിഷ്, ബ്ലാക്ക് അലുമിനിയം സൈഡ് സ്റ്റെപ്പുകൾ, അഡ്വാൻസിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്പ്ലെ സിസ്റ്റം, സ്മാർട്ട് പാർക്കിങ് അസിസ്റ്റ്, കൂളർ തുടങ്ങിയവയാണ് ആർമർ കിറ്റുള്ള വാഹനത്തിന്റെ ‌പ്രത്യേകതകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.