Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനിന്റേയും ജോമോന്റേയും ഔഡി

ann-jomon-a3 Audi A3

താരങ്ങളെല്ലാം കൂട്ടത്തോടെ ഔഡി കാറുകൾ സ്വന്തമാക്കുകയാണ് ഈ വർഷം. സുരേഷ് ഗോപിക്കും ഗോപിസുന്ദറിനും, ആസിഫ് അലിക്കും ഷംനാ കാസിമിനു ശേഷം ഔഡി സ്വന്തമാക്കിയിരിക്കുന്നത് താരദമ്പതികളായ ആൻ ആഗസ്റ്റിനും ജോമോനുമാണ്. മലയാളത്തിന്റെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാണു ജോമോൻ ടി ജോൺ. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളായ ആൻ ആഗസ്റ്റിൻ ശ്രദ്ധയാകർഷിച്ച പ്രകടനങ്ങളിലൂടെ മികച്ച അഭിനേത്രിയെന്ന നിലയിലും പേരു നേടിയ ആളാണ്. ഔഡിയുടെ ലക്ഷ്വറി കോംപാക്റ്റ് സെഡാൻ എ3യാണ് താരദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്.

Audi-A3 Audi A3

ഔഡിയുടെ എൻട്രി ലെവൽ ലക്ഷ്വറി സെഡാനാണ് എ3. 1996 മുതൽ രാജ്യാന്തര വിപണിയിലുള്ള എ3 ഇന്ത്യയിലെത്തുന്നത് 2014 ലാണ്. 2014 ൽ കാർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ച ഔഡി എ3-നു പെട്രോൾ, ഡീസല്‍‌ വകഭേദങ്ങളുണ്ട്. 1798 സിസി കപ്പാസിറ്റിയുള്ള എൻജിൻ ഉപയോഗിക്കുന്ന പെട്രോൾ എ3-നു 5100 ആർപിഎമ്മിൽ 178 ബിഎച്ച്പി കരുത്തും 1250 ആർപിഎമ്മിൽ 250 എൻ‌എം ടോർക്കുമുണ്ട്. 1968 സിസി കപ്പാസിറ്റി എൻജിൻ ഉപയോഗിക്കുന്ന ഡീസൽ വകഭേദത്തിന് 3500 ആർപിഎമ്മിൽ 141 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 320 എൻ‌എം ടോർക്കുമുണ്ട്. ഏകദേശം 26 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണു കാറിന്റെ എക്സ് ഷോറും വില. 

Your Rating: