Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി വിമാനം നിർമിച്ചതെങ്ങനെ? - വിഡിയോ കാണാം

kabali-flight-1 ചിത്രത്തിന് കടപ്പാട്: എയർ ഏഷ്യ

കബാലി തരംഗം അവസാനിച്ചിട്ടില്ല. സർവ്വ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ കബാലി. എയര്‍ ഏഷ്യയുടെ കബാലി വിമാനം ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കബാലി വിമാനം ഉണ്ടാക്കിയതെങ്ങനെ എന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൻ മിഡിയയിലെ താരം.

കബാലി ബസ് ഡാ

AirAsiaKabali - The making of the KABALI livery

ഹൈദരാബാദ് എയർപോർട്ടിലാണ് കബാലി വിമാനത്തിന്റെ നിർമാണം നടന്നത്. മുന്നൂറിൽ അധികം ആളുകളുടെ 200 മണിക്കൂർ നീണ്ട പരിശ്രമത്തിന്റെ ഭാഗമായാണ് വിമാനം നിർമിച്ചതെന്നാണ് എയർ ഏഷ്യ പറയുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരത്തിലൊരു സംരംഭം നടക്കുന്നതെന്നും കമ്പനി പറയുന്നുണ്ട്. എയർബസിന്റെ എ 320 വിമാനമാണ് കബാലി വിമാനമാക്കി മാറ്റിയത്.

കബാലി എഡിഷൻ സ്വിഫ്റ്റ്

kabali-flight ചിത്രത്തിന് കടപ്പാട്: എയർ ഏഷ്യ

രജനിയുടെ കിടിലൻ പോസ്റ്ററുകള്‍ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സൂപ്പർസ്റ്റാർ രജനി എന്നും എഴുതിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് രജനീകാന്ത് നൽകിയിട്ടുള്ള സംഭാവനകൾക്ക് ആദരസൂചകമായാണ് എയർ ഏഷ്യ ഇത്തരത്തിലൊരു പ്രചാരണം ചിത്രത്തിനായി നൽകാൻ തീരുമാനിച്ചതെന്ന് എയർ ഏഷ്യ വക്താക്കൾ അറിയിച്ചിരുന്നു. കൂടാതെ ചിത്രം പുറത്തിറങ്ങിയാലും കബാലി വിമാനം സർവീസ് തുടരുമെന്നു അറിയിച്ചിരുന്നു.  

Your Rating: