Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫിന്റെ യാത്ര ഇനി ക്യൂ7ൽ

Asif-ali-q7 Q 7

മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രമുഖനാണ് ആസിഫ് അലി. ശാമപ്രസാദിന്റെ ഋതുവിൽ തുടങ്ങി ട്രാഫിക്, സാൾട് ആന്റ് പെപ്പർ, ഓർഡിനറി, കോഹിന്നൂർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ആസിഫ് വാഹന പ്രേമിയാണ്. ആസിഫിന്റെ യാത്രകൾക്ക് കൂട്ടാകാൻ പുതിയ അതിഥി എത്തിയിരിക്കുന്നു, ഔഡി ക്യൂ7.

Asif-ali-bmw BMW X3

താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ക്യൂ7 സ്വന്തമാക്കിയ കാര്യം ആരാധകരെ അറിയിച്ചത്. കൊച്ചിയിലെ ഔഡി ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ് യു വി എക്സ് 3, സുസുക്കിയുടെ സൂപ്പർ സ്പോർട്സ് ബൈക്ക് ഹായബൂസ തുടങ്ങിയ വാഹനങ്ങൾ ആസിഫിന് സ്വന്തമായിട്ടുണ്ട്.

ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ് ക്യൂ 7. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി.

Your Rating: