Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമറ്റ് വയ്ക്കാത്തവർക്ക് ഹെൽമറ്റ് സമ്മാനം

attigal-mvd ഹെൽമറ്റ് ധരിച്ചെത്തിയ ഇരുചക്ര വാഹന യാത്രക്കാരന് എംഎൽഎ ഹെൽമറ്റ് സമ്മാനമായി നൽകുന്നു

ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പൊലീസ് കൈകാണിച്ചാൽ ആരുടെയും ചങ്കൊന്നു പിടയും. എത്ര രൂപയാകും പോകുക എന്ന പേടി തുടങ്ങുകയായി. ഇത്തരത്തിൽ പേടിച്ചവർക്കൊക്കെ അത്ഭുത സമ്മാനം നൽകിയിരിക്കുകയാണ് ആറ്റിങ്ങൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ട്രാഫിക്ക് നിയമം പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് സമ്മാനം നല്‍കുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആറ്റിങ്ങൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്.

attigal-mvd-2 ഹെൽമറ്റ് ധരിച്ചെത്തിയ ഇരുചക്ര വാഹന യാത്രക്കാരന് സമ്മാനം നല്‍കുന്നു

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് സമ്മാന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ വരുന്നവർക്ക് സൗജന്യമായി ഹെൽമെറ്റും ആറ്റിങ്ങൽ മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്മെന്റ് നൽകി. കഴിഞ്ഞ വർഷം റോഡ് സുരക്ഷാ വാരത്തിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയുടെ വിജയത്തെ തുടർന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്.

attigal-mvd-1

ഹെൽമറ്റ് ധരിക്കാതെ വന്നവർക്ക് ഹെൽമറ്റ് നൽകിയും ഹെൽമറ്റ് ധരിച്ചവർക്ക് സമ്മാനങ്ങൾ നൽകിയും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ പരിപാടി എം എൽ എ സത്യൻ ബിയാണ് ഉത്ഘാടനം ചെയ്തത്. പരിപാടിയുടെ ഭാഗമായി ട്രാഫിക് നിയമ ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. എന്നാൽ എന്നും ഹെൽമറ്റ് സമ്മാനം ലഭിക്കുമെന്ന് കരുതിയാൽ തെറ്റി. ഹെൽമറ്റ് നിയമം ശക്തമാകുന്നതിന്റെ ഭാഗമായാണ് ഈ ബോധവൽകരണ പരിപാടി. പ്രചരണം കഴിഞ്ഞാൽ ഉടൻ ഹെൽമറ്റില്ലാത്തവർക്ക് പണികിട്ടുമെന്ന് ഉറപ്പാണ്.