Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഒൗഡി എ 6 എത്തി

Audi A6 2015 Audi A6

പുതിയ ഒൗഡി എ 6 35 ടി എഫ് എസ് ഐ പുറത്തിറങ്ങി. 45.90 ലക്ഷമാണ് അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. 190 എച്ച് പി (140 കിലോവാട്ട്) കരുത്തുള്ള 1.8 ലിറ്റർ ടി എഫ് എസ് ഐ എൻജിനാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത.

ഓട്ടോമാറ്റിക് സ്റ്റാർട്ട് - സ്റ്റോപ് സിസ്റ്റത്തോടെത്തുന്ന എന്‍ജിന്‍ മുന്‍മോഡലിനെ അപേക്ഷിച്ച് 12.7 ശതമാനത്തോളം അധിക ഇന്ധനക്ഷമത നൽകുമെന്ന് ഒൗഡി ഇന്ത്യ മേധാവി ജോയ് കിങ് പറഞ്ഞു. അഞ്ചു ശതമാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന അധികകരുത്ത്. സ്റ്റാർട്ട് - സ്റ്റോപ് സിസ്റ്റത്തിൽ എനർജി റിക്കവറി ഫീച്ചറുണ്ട്.

ഏഴു സ്പീഡ് എസ് ട്രോണിക് ട്രാൻസ്മിഷന്‍. 15.26 കിലോമീറ്റർ മൈലേജ്. എൽ ഇ ഡി ഹെ‍‍ഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഡൈനാമിക് ഇൻഡിക്കേറ്ററുകൾ എന്നിവ മറ്റു ബാഹ്യ ആകർഷകങ്ങൾ. ബോഡി സ്റ്റീൽ, അലുമിനിയം മെറ്റീരിയലുകളുപയോഗിച്ചു നിർമിതം. സുരക്ഷയ്ക്കായി എട്ട് എയർബാഗുകൾ. പിന്നിലാണ് ഇവയിൽ രണ്ടെണ്ണം.

മിലാനോ ലെതറിൽ നിർമിതമാണ് അകം. ഫൈൻ ഗ്രെയിൻ ആഷ് നാചുറൽ ബ്രൗൺ നിറത്തിലുള്ള തുന്നലുകൾ അകത്തിനു മോടി കൂട്ടുന്നു. ഡ്രൈവിങ് സീറ്റ്, റിയർവ്യൂ മിറർ തുടങ്ങിയവയുടെ ക്രമീകരണം വൈദ്യുതി നിയന്ത്രിതം. ഡ്രൈവർ മെമ്മറി ഫങ്ഷൻ, നാലു വശത്തു നിന്നും കൂളിങ് നൽകുന്ന ഡീലക്സ് എസി എന്നിവ അകത്തെ മറ്റ് ആകർഷണങ്ങൾ.

മികച്ച എയർ സസ്പെൻഷന്‍ ദുർഘടകരമായ റോഡിലും യാത്രാസുഖം തരുന്നു. റോഡിന്റെ മാറുന്ന സ്വഭാവമനുസരിച്ച് ഡ്രൈവ് ചെയ്യാന്‍ ഒൗഡി ഡ്രൈവ് സെലക്ട് സഹായിക്കും. കംഫർട്ട് മോഡ്, ഡൈനാമിക് മോഡ് എന്നിങ്ങനെ രണ്ടു മോഡുകളടങ്ങുന്നതാണു ഡ്രൈവ് സെലക്ട്. 4.93 മീറ്റർ നീളം. വീതി 2.91 മീറ്റർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.