Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഔഡി ക്യു3 വിപണിയിൽ; വില 28.99 ലക്ഷം രൂപ

audi

ന്യൂഡൽഹി∙ ഔഡിയുടെ സൂപ്പർഹിറ്റ് മോഡലുകളിലൊന്നായ ക്യു3യുടെ നവീകരിച്ച വേർഷൻ വിപണിയിലെത്തി.

ഈ വിഭാഗത്തിൽ ആദ്യമായി എൽഇഡി ഹെഡ്‌ലൈറ്റുകൾ, എല്ലാ വീലുകളിലും ഡ്രൈവിങ് എത്തുന്ന ക്വാട്രോ പെർമനന്റ് ഓൾ വീൽ ഡ്രൈവ് എന്നിവയ്‌ക്കൊപ്പം സെവൻ സ്‌പീഡ് എസ് ട്രോണിക് ട്രാൻസ്‌മിഷൻ, എംഎംഐ നാവിഗേഷൻ സിസ്‌റ്റം, ക്യാമറയുള്ള പാർക്കിങ് സിസ്റ്റം ,സ്റ്റിയറിങ്–മൗണ്ടഡ് പാഡ്‌ൽ ഷിഫ്‌റ്ററുകൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഇതോടൊപ്പം ആദ്യമായെത്തുന്ന സ്റ്റിയറിങ്–മൗണ്ടഡ് പാഡ്‌ൽ ഷിഫ്‌റ്ററുകളും പുതിയ ഔഡി ക്യു3യെ ആകർഷകമാക്കുന്നു. ഡൽഹി–മുംബൈ ഷോറൂം വില 28.99 ലക്ഷം രൂപ.

മുൻവശത്തെ സിംഗിൾഫ്രെയിം ഗ്രിൽ ആണ് രൂപകൽപ്പനയിലെ മറ്റൊരു പുതുമ. ഈ വർഷം ഓഡിയുടെ ആറാമത്തെ മോഡൽ അവതരണമാണ് പുതിയ ക്യു3. ഈ വർഷം പത്ത് പുതിയ കാറുകൾ വിപണിയിലിറക്കുമെന്ന് ഇന്ത്യാ മേധാവി ജോ കിങ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.