Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും കാണാം ഒാട്ടോ എക്സ്പൊ, 360 ഡിഗ്രിയിൽ

Triumph Pavilion at Auto Expo 2016 | Bonneville T120, Street Twin, Thruxton R | Manorama 360

ഡൽഹി ഒാട്ടോ എക്സ്പൊ അവസാനിച്ചിട്ട് 2 ആഴ്ചയായി. എക്സ്പൊ കാണാൻ 6.01 ലക്ഷം പേർ എത്തിയെന്നാണ് കണക്കെങ്കിലും കാണാൻ അവസരം ലഭിക്കാത്തവർ എത്ര അനവധിയാണ്. ഡൽഹി വരെ പോകണം, പണച്ചലവ്, സമയക്കുറവ് അങ്ങനെ എക്സ്പൊ കാണാതിരിക്കാനുള്ള കാരണങ്ങൾ പലതാണ്. എന്നാൽ ഒരു രൂപ പോലും മുടക്കാതെ സ്വന്തം വീട്ടിലിരുന്ന് എക്സ്പൊ കാണാൻ മനോരമ ഒാൺലൈൻ നിങ്ങൾക്ക് അവസരമൊരുക്കുന്നു.

Hyundai Gran Turismo Supercar Muroc & Tucson | 360 Degree VR | Auto Expo 2016 | Manorama 360

മനോരമ ഒാൺലൈൻ ടീം പകർത്തിയ 360 ഡിഗ്രി വിഡിയോകൾ വഴി എക്സ്പൊ അവിടെ പോയി കണ്ട അനുഭവമാണ് നിങ്ങൾക്ക് ലഭിക്കുക. എക്സ്പൊയിലെ മിക്ക പവലിയനുകളുടെയും 360 വിഡിയോകൾ മനോരമയുടെ യുട്യൂബ് ചാനലിൽ ലഭ്യമാണ്. വെറും ഒരു കാഴ്ചാനുഭവം എന്നതിനപ്പുറത്ത് അവിടെ ചെന്ന് ആ വേദികളിലൂ‍ടെ നടന്നു കാണുന്ന യഥാർത്ഥ അനുഭവമാണ് 360 വിഡിയോകൾ നൽകുക.

Benelli Pavilion at Auto Expo 2016 | DSK Superbike | Manorama 360

നാം ഇതു വരെ കാണാത്ത കാറുകൾ അടുത്ത കാണാൻ സാധിക്കുമെന്ന് മാത്രമല്ല അവയുടെ ഉള്ളിൽ കയറി ഇരിക്കുന്ന ഫീൽ 360 വിഡിയോകൾ നൽകും. ഉദാഹരണത്തിന് മെഴ്സിഡിസിന്റെ ഏറ്റവും വില കൂടിയ കാറായ മെയ്ബാക് അടുത്ത് കാണാനും അകത്തു കയറി കാണാനും വേറെ എവിടെയാണ് സാധിക്കുക ? അതു മാത്രമോ പുതിയ ഇന്നോവ, ബി ആർവി, ജീപ്പ് വ്രാംഗ്ലർ അങ്ങനെ ആഡംബര വാഹനങ്ങളും ഒപ്പം സാധാരണക്കാരന്റെ കാറുകളും അടുത്ത് കാണാം അറിയാം.

Tata Pavilion At Auto Expo 2016 | Hexa, Kite 5 | VR 360 Degree | Manorama 360

വാഹനങ്ങൾ കാണുന്നതിന് ഒപ്പം എക്സ്പൊ വേദികളിൽ നടന്ന മറ്റ് ചടങ്ങുകൾ, അവിടുത്തെ സന്ദർശകത്തിരക്ക് തുടങ്ങിയവ എല്ലാം ഇൗ വിഡിയോകളിലൂടെ കാണാനും മനസ്സിലാക്കാനും സാധിക്കും. കാഴ്ചയ്ക്കും അപ്പുറത്തുള്ള അനുഭവമാണ് എക്സ്പൊ 360 വിഡിയോകൾ നിങ്ങൾക്ക് സമ്മാനിക്കുക.

Mercedes Benz Pavilion at Auto Expo 2016 | GLC, S-Class Cabriolet, Maybach S 600 | Manorama 360

മലയാളത്തിലെ പ്രഥമ 360 പോർട്ടലാണ് മനോരമ 360. ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന വിഡിയോയായിരുന്നു മനോരമ 360 ആദ്യം പുറത്തിറക്കിയത്. വിആർ ആസ്വദിക്കാൻ പ്രത്യേക കണ്ണട ആവശ്യമാണ്. എന്നാല്‍ കണ്ണട ഇല്ലാത്തവർക്കും സ്മാർട്ട്ഫോണിലൂടെ 360 ദൃശ്യാനുഭവം ആസ്വദിക്കാം. ഡെസ്ക്ടോപ്പുകളിൽ 360 വിഡിയോ കാണാൻ ഗുഗിൾ ക്രോം, മോസില ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നീ ബ്രൗസറുകളുടെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം. ആപ്പിൾ ഫോണുകളിൽ കാർഡ്‌ബോർഡ് എന്ന ആപ്ലിക്കേഷനിലൂടെ ഈ കാഴ്‌ചകൾ കാണാം. യുട്യൂബിലെ മനോരമ ഓൺലൈൻ ചാനലിലും ഈ സേവനം ലഭിക്കും.

കൂടുതൽ വിഡിയോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

related stories
Your Rating: