Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്‌യുവി 500 ഓട്ടോമാറ്റിക്കായി

Mahindra XUV 500

മഹീന്ദ്രയുടെ ഗ്ലോബൽ എസ് യു വിയായ എക്സ്‍യുവി 500 ന്റെ ഓട്ടോമാറ്റിക്ക് വകഭേദം വിപണിയിലെത്തി. മൂന്നു വകഭേദങ്ങളിലുള്ള എക്സ്‌യുവിക്ക് 15. 74 ലക്ഷം രൂപ മുതൽ 17.64 ലക്ഷം രൂപ വരെയാണ് കൊച്ചി എക്സ് ഷോറും വിലകൾ. അടുത്തമാസം അഞ്ചു മുതൽ വാഹനം വിൽപ്പനയ്ക്കത്തുമെന്നാണ് മഹീന്ദ്ര അറിയിച്ചത്. ജപ്പാനിലെ ഐഎസിൻ കമ്പനി നിർമ്മിക്കുന്ന 6- സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് എക്സ്‍‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്.

xuv-500-automatic ആറ് സ്പീഡ് ഗിയർബോക്സിന്റെ അനാവരണം പ്രസിഡന്റ് & ചീഫ് എക്സിക്യൂട്ടീവ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് പ്രവീൺ ഷാ നിർവ്വഹിക്കുന്നു

ഓട്ടോമാറ്റിക്കായതല്ലാം എഞ്ചിനിൽ കാര്യമായ മാറ്റങ്ങളില്ല. 2.2 ലിറ്റർ എഞ്ചിന് 3750 ആർപിഎമ്മിൽ 140 ബിഎച്ച്പി കരുത്തും 1600-2800 ആർപിഎമ്മിൽ 330 എൻഎം ടോർക്കുമുണ്ട്. ഹ്യുണ്ടേയ് അടുത്തിടെ പുറത്തിറക്കിയ ക്രേറ്റയുമായായിരിക്കും മഹീന്ദ്ര ഓട്ടോമാറ്റിക്ക് മത്സരിക്കുന്നത്.

കൊച്ചി എക്സ്‍ഷോറൂം വില

ഡബ്ല്യു 8 ഓട്ടോമാറ്റിക് ഫ്രണ്ട് വീല്‍ ഡ്രൈവ് - 15.74 ലക്ഷം രൂപ‌

‌ഡബ്ല്യു 10 ഓട്ടോമാറ്റിക് ഫ്രണ്ട് വീല്‍ ഡ്രൈവ് - 16.59 ലക്ഷം രൂപ

ഡബ്ല്യു 8 ഓട്ടോമാറ്റിക് ആള്‍ വീല്‍ ഡ്രൈവ് - 17.64 ലക്ഷം രൂപ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.