Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ് വി എത്തുന്നു

bajaj-v-ins-vikrant-black ബജാജ് വി ഇബോണി ബ്ലാക് നിറഭേദം

എക്സിക്യൂട്ടിവ് കമ്യൂട്ടർ ബൈക്ക് ബജാജ് വി അനാവരണം ചെയ്തു. ഇന്ത്യയുടെ പ്രഥമ എയർക്രാഫ്റ്റ് കാരിയർ ഐഎൻഎസ് വിക്രാന്തിന്റെ ലോഹത്തകിട് ഉപയോഗിച്ചു നിർമിക്കുന്ന വിയുടെ നിർമാണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. മാർച്ചിൽ വിൽപന ആരംഭിക്കും. വില 60,000 -നും 70,000 നും ഇടയിലാകുമെന്നാണ് സൂചന. ഇബോണി ബ്ലാക്, പേൾ വൈറ്റ് എന്നീ രണ്ടു നിറഭേദങ്ങളിൽ ലഭ്യമാകും.

150 സിസി എൻജിൻ സാധാരണ സാഹചര്യങ്ങളിൽ 3000 ആർപിഎമ്മിൽ 12 ന്യൂട്ടൺ മീറ്റർ ടോർക് ഉൽപാദിപ്പിക്കും. 5500 ആർപിഎമ്മിൽ 13 ന്യൂട്ടൺ മീറ്റർ ആണ് പരമാവധി ടോർക്. 7500 ആർപിഎമ്മിൽ 12 ബിഎച്ച്പി കരുത്തു നൽകുന്ന ബൈക്കിന് 5 സ്പീഡ് ഗിയർ ബോക്സാണുള്ളത്.

bajaj-v-ins-vikrant-colour-

മുന്നിൽ ടെലിസ്കോപിക് ഫോർക്സും പിന്നിൽ ഇരട്ട നൈട്രോക്സ് ഷോക് അബ്സോർബറും ആണുള്ളത്. മുൻവശത്തു ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിരിക്കുന്നു. 18 ഇഞ്ച് അലോയ് റിം മുന്നിലും 16 ഇഞ്ച് അലോയ് റിം പുറകിലും നൽകിയിരിക്കുന്നു. ഇരട്ട സ്പോക്ക്. ഇന്ധനടാങ്ക് കപ്പാസിറ്റി 13 ലിറ്റർ. അലുമിനിയം ഹൈലൈറ്റോടു കൂടിയ ഗ്രാഫിക്സ് ബോഡിക്ക് പൗരുഷമേകുന്നു. ഹെഡ്‌ലാമ്പ് 60 വാട്ട്. എൽഇഡി ടെയിൽ ലാമ്പ്.

ഇരട്ട സീറ്റോടെെയത്തുന്ന ബജാജ് വി ബോഡിയുടെ നിറത്തിലുള്ള കവറുപയോഗിച്ച് സിംഗിൾ സീറ്റായി അനായാസം മാറ്റാനാകും. ആദ്യ ഘട്ടത്തിൽ 20,000 യൂണിറ്റുകൾ നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ ഹീറോയ്ക്കു മേൽക്കോയ്മയുള്ള 125 സിസി കമ്യൂട്ടർ സെഗ്‌മെന്റ് കൈയ്യടക്കുകയാണ് വിയിലൂടെ ബജാജ് ലക്ഷ്യമിടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.