Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദം

Baleno

വിപണിയിൽ തരംഗം സൃഷ്ഠിച്ചു മുന്നേറുന്ന പ്രീമിയം ഹാച്ച്ബാക് ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദം. നേരത്തെ ഡെൽറ്റ വകഭേദത്തിൽ മാത്രമായിരുന്നു ബലേനോയ്ക്ക് ഓട്ടോമാറ്റിക്കുണ്ടായിരുന്നത്. ഇനി മുതൽ 1.2 ലിറ്റർ സീറ്റ പെട്രോൾ വകഭേദത്തിലും ഓട്ടോമാറ്റിക് ലഭ്യമാണ്. 7.47 ലക്ഷം രൂപയാണ് സീറ്റ ഓട്ടോമാറ്റിക്കിന്റെ ഡല്‍ഹി എക്സ്‍ഷോറൂം വില.

Maruti Baleno

പ്രീമിയം ഹാച്ച്ബാക് ബലേനോ 2016 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് നിലവിലെ ‘ബലേനൊ’ വിൽപനയ്ക്കുള്ളത്; 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വൂസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.

Maruti Baleno

ഇന്ത്യയിൽ ഹ്യൂണ്ടെയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്‌വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന കാറിനു കൊച്ചി ഷോറൂമിൽ 6.40 ലക്ഷം രൂപ മുതലാണു വില. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന്‍ ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.

Your Rating: