Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനോയ്ക്ക് എതിരാളിയുമായി ടാറ്റ

tata-kite-grille

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക് ചേർന്ന എതിരാളിയുമായി ടാറ്റ എത്തുന്നു. എക്സ് 451 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം ടാറ്റയുടെ പുതിയ അഡ്വാൻസ്ഡ് മോഡുലാർ പ്ലാറ്റ്ഫോമിലായിരിക്കും (എഎംപി) നിർമിക്കുക. ടാറ്റ ടിയോഗോ, കോംപാക്റ്റ് സെ‍ഡാൻ കൈറ്റ് 5, കോംപാക്റ്റ് സെ‍ഡാനായ നെക്സൺ‌, എസ് യുവി, പ്രീമിയം ഹാച്ച് എന്നവയടക്കം ആറു വാഹനങ്ങൾ പുതിയ പ്ലാറ്റ് ഫോമിൽ നിർമിക്കും എന്നാണ് അറിയുന്നത്.

കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഉടൻ പുറത്തിറക്കുന്ന കോംപാക്റ്റ് സെ‍ഡാൻ നെക്സണിനോട് ഏറെ സാമ്യമുള്ള വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക് എന്നണ് അറിയുന്നത്.  2018 അവസാനത്തോടു കൂടി ടാറ്റ പുതിയ വാഹനം പുറത്തിറക്കുമെന്നാണ് കരുതുന്നത്. പ്രീമിയം ഹാച്ചിനെ കൂടാതെ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടേയ് ഐ 10 തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനുള്ള വാഹനവും ടാറ്റ പുറത്തിറക്കിയേക്കും. 

Your Rating: