Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിംസ് ബോണ്ടിന്റെ ഡിബി10 നെ കാണാം

Behind the scenes - Aston Martin DB10 and SPECTRE

ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പ്രധാന ആകർഷണമാണ് സുന്ദരികളായ നായികമാരും അതിനെക്കാൾ സുന്ദരമായ വാഹനങ്ങളും. ഓരോ ചിത്രത്തിലും നിരവധി വാഹനങ്ങളാണ് ജയിംസ് ബോണ്ട് ഉപയോഗിക്കുന്നത്. ആസ്റ്റിൺ മാർട്ടിനാണ് ബോണ്ട് വാഹനമെങ്കിലും സ്‌കൈഫോളിൽ ലാന്റ്‌റോവൻ, ബിഎംഡബ്യു ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌കൈഫോളിന് ശേഷം പുറത്തിറങ്ങുന്ന ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്റ്ററിലെ ബോണ്ടിന്റെ വാഹനം ഡിബി 10ആണെന്നും ആസ്റ്റൺ മാർട്ടിൻ കമ്പനി പ്രത്യേകം നിർമ്മിക്കുന്ന കാറാണ് ചിത്രത്തിൽ ഉപയോഗിക്കുകയെന്നു സ്‌പെക്റ്ററിന്റെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഡിബി 10 ഉപയോഗിക്കുന്ന സീനുകളുടെ മേക്കിംഗ് വിഡിയോയും പുറത്തിറക്കിയിരിക്കുന്നു. ആസ്റ്റൺ മാർട്ടിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിയൂടെ പുറത്തിറക്കിയ വിഡിയോ ഇതിനകം തന്നെ വാഹനപ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ജയിംസ് ബോണ്ടായി എത്തുന്ന ഡാനിയൽ ക്രേഗും ചിത്രത്തിന്റെ നിർമ്മാതാക്കളും ഡിബി10നെ പറ്റി വിഡിയോയിൽ പറയുന്നുണ്ട്. 4.7 ലിറ്റർ വി8 എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡാനിയൽ ക്രേഗ് ജയിംസ് ബോണ്ടായി എത്തുന്ന നാലാമത്തെ ചിത്രമാണ് സ്‌പെക്റ്റർ. ഓസ്‌കാർ ജേതാവ് സാം മെൻഡസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നീൽ പർവ്വിസ്, റോബർട്ട് വെയ്ഡ്, ജോൺ ലോഗൻ എന്നിവർ ചേർന്നാണ്. ക്രേഗിനെ കൂടാതെ ക്രിസ്‌റ്റോഫ് വാട്ട്‌സ്, മോണിക്ക ബലൂച്ചി, ആൻഡ്രൂ സ്‌കോട്ട്, ഡേവ് ബൗട്ടിസ്റ്റ, നയോമി ഹാരിസ്, ബെൻ വിഷാവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇയോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ മൈക്കിൾ ജി വിൽസൺ, ബാർബറ ബ്രോച്ചോലി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2015 നവംബറിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.