Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായ 4—ാം വർഷവും വിൽപ്പന വർധിപ്പിച്ചു ബെന്റലി

Bentley Bentayga SUV Bentayga

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് കഴിഞ്ഞ വർഷം 11,023 കാർ വിറ്റു. തുടർച്ചയായ നാലാം വർഷമാണു കമ്പനിയുടെ വാഹന വിൽപ്പ ന 10,000 യൂണിറ്റിനു മുകളിലെത്തുന്നത്. 2015ലെ വിൽപ്പനയായ 10,100 യൂണിറ്റിനെ അപേക്ഷിച്ചു കഴിഞ്ഞ വർഷം ഒൻപതു ശതമാനത്തിലേറെ വളർച്ച നേടാനും ബെന്റ്ലിക്കായി. ബെന്റ്ലി കാർ വിൽപ്പനയിൽ മുന്നിൽ യു എസ് ആണ്; ഒപ്പം യൂറോപ്പിലും യു കെയിലും വിൽപ്പന വർധിപ്പിക്കാനും കമ്പനിക്കു സാധിച്ചു. കഴിഞ്ഞ വർഷം നിരത്തിലെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ബെന്റൈഗ’യ്ക്കു ലഭിച്ച വരവേൽക്കും 2016ലെ പ്രകടനം മെച്ചപ്പെടുത്താൻ സഹായകയമായെന്നു ബെന്റ്ലി മോട്ടോഴ്സ് കരുതുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമാണു കമ്പനി 2016ൽ കാഴ്ചവച്ചതെന്ന് ബെന്റ്ലി മോട്ടോഴ്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വുൾഫ്ഗാങ് ഡർഹൈമർ അഭിപ്രായപ്പെട്ടു.

പുതിയ മോഡൽ അവതരണത്തിനൊപ്പം വികസന പദ്ധതികളിൽ നിക്ഷേപിക്കാനും റെക്കോഡ് വിൽപ്പന കൈവരിക്കാനും കമ്പനിക്കു കഴിഞ്ഞു. ലോകത്തിലെ തന്നെ ആദ്യ ആഡംബര എസ് യു വിയാണ് ‘ബെന്റൈഗ’യിലൂടെ കമ്പനി അനാവരണം ചെയ്തത്; ഗവേഷണ, വികസന മേഖലയിലെ മുന്നേറ്റത്തിനും നടപടി സ്വീകരിച്ചു. ക്രൂവിലുള്ള നിർമാണശാലയിൽ അധിക നിക്ഷേപത്തിനുള്ള മാർഗരേഖയും തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോക വ്യാപകമായി തന്നെ വിൽപ്പന മെച്ചപ്പെടുന്നത് കമ്പനിയുടെ ബ്രാൻഡിന്റെയും ഉൽപന്നങ്ങവുടെയും കരുത്തിന്റെ പ്രതിഫലനമാണെന്ന് ബെന്റ്ലി ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വിൽപ്പനയുടെയും വിപണനത്തിന്റെയും വിൽപ്പനാന്തര സേവനത്തിന്റെയും ചുമതലക്കാരനായ അംഗം ഡോ ആൻഡ്രിയാസ് ഓഫർമാൻ വിലിയരുത്തി. കഴിഞ്ഞ വർഷം ആറു പുത്തൻ വകഭേദങ്ങളാണു കമ്പനി വിൽപ്പനയ്ക്കെത്തിച്ചത്; ഒപ്പം വിപണന ശൃംഖല വിപുലീകരിക്കാനും നടപടിയെടുത്തു. 20 പുതിയ ഡീലർഷിപ്പുകൾ തുറന്നതോടെ കമ്പനിയുടെ മൊത്തം വിൽപ്പന കേന്ദ്രങ്ങൾ 59 രാജ്യങ്ങളിലായി 210 എണ്ണത്തിലെത്തി. കഴിഞ്ഞ വർഷം 2,792 കാറുകൾ വിറ്റുപോയ യു എസ് ആണു കമ്പനിയുടെ ഏറ്റവും വലിയ വിപണി; 2015ലെ വിൽപ്പന 2,864 എണ്ണമായിരുന്നെന്നു ഡോ ഓഫർമാൻ വെളിപ്പെടുത്തി. ബെന്റ്ലി മോട്ടോഴ്സിന്റെ ആഗോള വിൽപ്പനയിൽ നാലിലൊന്നും സംഭാവന ചെയ്യുന്നതു യു എസ് ആണ്.

യൂറോപ്പിലെ വിൽപ്പനയിലാവട്ടെ 2016ൽ 56% വളർച്ചയാണു ബെന്റ്ലി കൈവരിച്ചത്; 2015ൽ 1,695 കാർ വിറ്റത് കഴിഞ്ഞ വർ,ം 2,676 എണ്ണമായി. ജന്മനാടായ യു കെയിൽ 2015ൽ 1,457 കാർ വിറ്റത് കഴിഞ്ഞ വർഷം 1,692 ആയി വർധിപ്പിക്കാൻ കഴിഞ്ഞു: 16% വളർച്ച. അതേസമയം ഗൾഫ് മേഖലയിലെ ബെന്റ്ലി വിൽപ്പന 2015ൽ 1,274 ആയിരുന്നത് കഴിഞ്ഞ വർഷം 1,239 ആയി കുറഞ്ഞു. ചൈനയിലും 2015ൽ 1,615 കാർ വിറ്റതു കഴിഞ്ഞ വർഷം 1,595 എണ്ണമായി കുറയുകയാണു ചെയ്തത്. എഷ്യ പസഫിക് മേഖലയിൽ 423 കാറും ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി 606 കാറുമാണു കമ്പനി 2016ൽ വിറ്റത്; 2015ൽ ഏഷ്യ പസഫിക്കിൽ 455 കാർ വിൽക്കാൻ ബെന്റ്ലിക്കു കഴിഞ്ഞിരുന്നു. ജപ്പാൻ — കൊറിയ മേഖലയിവാട്ടെ 2015ല 740 കാറുകളാണു കമ്പനി വിറ്റത്.

Your Rating: