Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻസ് ക്ലബ് റിപ്പബ്ലിക് ദിന റാലി

rally ബെൻസ് ക്ലബ് റിപ്പബ്ലിക് ദിന റാലി കോട്ടയം റീജിയണൽ ആർ‌ടിഒ പ്രസാദ് എബ്രാഹാം ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കേരള ബെൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന റാലി നടത്തി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി കുമരകം രാമവർമ്മ ക്ലബിലാണ് അവസാനിച്ചത്. കോട്ടയം റീജിയണൽ ആർ‌ടിഒ പ്രസാദ് എബ്രാഹാം റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിന്റേജ് കാർ (70 വർഷത്തിൽ അധികം പഴക്കമുള്ള കാർ) ആന്റിക് കാർ (50 മുതൽ 70 വർഷം വരെ പഴക്കമുള്ള കാർ), ക്ലാസിക്ക് കാർ (37 വർഷം മുതൽ 49 വർഷം വരെ പഴക്കമുള്ള കാർ) മോഡേൺ ക്ലാസിക് കാർ (18 മുതൽ 36 വർഷം വരെ പഴക്കമുള്ള കാർ) തുടങ്ങിയ വിഭാഗങ്ങളിലായി 24 കാറുകളാണ് റാലിയിൽ പങ്കെടുത്തത്.

നൂറിൽ അധികം അംഗങ്ങളുള്ള മേഴ്സിഡസ് ബെൻസ് ക്ലബിന്റെ കോട്ടയം ഘടകം സംഘടിപ്പിച്ച റാലിയിൽ ജില്ലയിലെ ഒട്ടുമിക്ക അംഗങ്ങളും അണിനിരന്നുവെന്ന് ക്ലബ് സെക്രട്ടറി റോണി ജോസഫ് തോമസ് പറഞ്ഞു. മെഴ്സിഡസ് ബെൻസ് അംഗങ്ങളുടെ കൂട്ടായ്മയെ പ്രത്സാഹിപ്പിക്കാൻ നാലുമാസം മുമ്പ് ആരംഭിച്ച ക്ലബിൽ നിലവിൽ നൂറിൽ അധികം വാഹനങ്ങളുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിന്റേജ്, ക്ലാസിക് ബെൻസ് ഉടമകൾ തങ്ങളുടെ ക്ലബിൽ അംഗമാണെന്നും, വളരെ പ്രത്യേകതകളുള്ള മോഡലുകൾ ഈ ക്ലബിലുണ്ടെന്നും റോണി കൂട്ടിച്ചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.