Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബറിൽ ഓഫറുകളുടെ പെരുമഴക്കാലം

വർഷാവസാനത്തിലേയ്ക്ക് അടുക്കുകയാണ്, വാഹന നിർമ്മാതാക്കൾ ഏറ്റവും അധികം ഓഫറുകൾ നൽകുന്നതും ഡിസംബർ മാസത്തിലാണ്. വർഷാവസാനത്തിൽ ഏതൊക്കെ വാഹന നിർമ്മാതാക്കളാണ് മികച്ച ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് നോക്കാം.

ടാറ്റ ബോൾട്ട്

Tata Bolt

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ബോൾട്ടിന് വൻ ഓഫറുകളുമായാണ് ടാറ്റ എത്തിയിരിക്കുന്നത്. 20000 രൂപ കിഴിവും 40000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 60000 രൂപയാണ് ബോൾട്ടിന്റെ ഓഫറുകൾ.

ഹ്യുണ്ടേയ് ഐ10

Hyundai i10

ഹ്യുണ്ടേയ്‌യുടെ ചെറുഹാച്ചായ ഐ10ന് 16000 രൂപയുടെ ഫ്രീ ഇൻഷ്വറൻസും 14000 രൂപയുടെ ക്യാഷ് ഓഫറും 20000 രൂപയുടെ എക്സ്ചേഞ്ച് ബോണസും അടക്കം 50000 രൂപയാണ് ഇപ്പോൾ വാങ്ങിയാൽ ലഭിക്കുന്ന ലാഭം.

ഫോഡ് ഫിഗോ

Ford Figo Hatchback

ഫോഡിന്റെ ഫിഗോയുടെ പുതിയ പതിപ്പിന് 25000 രൂപ വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ ഫിഗോ പുതിയതുമായി എക്സ്ചേഞ്ച് ചെയ്യുമ്പോഴാണ് 25000 രൂപ ലാഭം ലഭിക്കുന്നത്.

ഹോണ്ട ബ്രിയോ ഹാച്ച്ബാക്ക്

Honda-Brio

ഹോണ്ടയുടെ ചെറു ഹാച്ചായ ബ്രിയോയ്ക്ക് ഏകദേശം 20000 രുപ വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന മോഡലുകള്‍ക്ക് അനുസരിച്ചായിരിക്കും കിഴിവ്.

മാരുതി എസ് ക്രോസ്

S-Cross

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന പ്രീമിയം ക്രോസ് ഓവർ എസ് ക്രോസിന് 30000 രൂപ വരെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ഉപഭോക്താക്കൾക്കുള്ള ലോയലിറ്റി ബെനിഫിറ്റോ അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസോ ആയാണ് ഈ കിഴിവ് ലഭിക്കുന്നത്.

ഫോഡ് ഇക്കോസ്പോർട്ട്

Ford EcoSport

കോംപാക്റ്റ് എസ് യു വിയായ ഇക്കോസ്പോർട്ടിന് 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, ഫ്രീ ഇൻഷ്വറൻസ്, ലോയലിറ്റി ബോണസ് തുടങ്ങി ഏകദേശം 35000 രൂപവരെയാണ് വിവിധ മോഡലുകൾക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണ്ട അമെയ്സ്

honda-amaze

ഹോണ്ടയുടെ കോംപാക്റ്റ് സെഡാനായ അമെയ്സിന് 40000 രൂപ വരെയാണ് ക്യാഷ് ‍ഡിസ്കൗണ്ട്. പെട്രോൾ, ഡീസൽ, പെട്രോൾ ഓട്ടോമാറ്റിക്ക് വകഭേദങ്ങൾക്ക് ഈ കിഴിവുകൾ ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.