Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ഡ്രൈവർമാർക്ക് ശമ്പളം 1 ലക്ഷം രൂപ

bmc-1

ഡ്രൈവർമാർക്ക് ഒരു ലക്ഷം രൂപ ശമ്പളമോ? കേട്ടു ഞെട്ടണ്ട ഇന്ത്യയിൽ തന്നെ ഏറ്റവും സമ്പന്നമായ കോർപ്പറേഷനായ ബിഹാൻ മുംബൈ മുൻസിപ്പിൽ കോർപ്പറേഷനിലെ ഡ്രൈവർമാർക്ക് നൽക്കുന്ന ശമ്പളമാണിത്. എല്ലാ ഡ്രൈവർമാർക്കുമാണെന്ന് കരുതരുത്. ബിഎംസിയിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകൾ ഉപയോഗിക്കുന്ന 15 കാറുകളിലെ ഡ്രൈവർമാർക്കാണീ രാജയോഗം. 15 കാറുകൾക്ക് മാത്രമായി ഏകദേശം 20 ലക്ഷം രൂപയാണ് ബിഎംസി ചിലവിടുന്നത്. ഡ്രൈവറുടെ ശമ്പളവും വാഹനത്തിന്റെ പരിപാലന ചിലവും അടക്കം 1.20 ലക്ഷം മുതൽ 1. 90 ലക്ഷം വരെയാണ് ഓരോ വാഹനത്തിനും ചിലവുവരുന്നത്.

bmc BMC Mayor Snehal Ambekar

പണം ചിലവിടുന്നതിൽ മുന്നിൽ വനിത മേയർ സ്നേഹൽ അംബേദ്കറാണ്. മേയറുടെ മൂന്നു വാഹനങ്ങൾക്ക് മാത്രം ഏകദേശം 3.75 ലക്ഷം രൂപ ചിലവിടുന്നുണ്ട്. മറ്റ് പന്ത്രണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്ന ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചേയർമാൻ, സിവിക്ക് കമ്മിറ്റി ചേയർമാൻമാർ എന്നിവരും ചിലവിന്റെ കാര്യത്തിൽ പിന്നിലല്ല. സിവിക്ക് ഇംപ്രൂമെന്റ് കമ്മിറ്റി ചെയർമാൻ പ്രകാശ് ഗംഗാധറാണ് വാഹനത്തിനായി പണം ചെലവഴിക്കുന്നതിൽ രണ്ടാം സ്ഥാനത്ത്. 1.90 ലക്ഷം രൂപ കഴിഞ്ഞ ഡിസംബറിൽ മാത്രം അദ്ദേഹം ചിലവഴിച്ചു.

നിഖിൽ ദേശായി എന്ന സന്നദ്ധ പ്രവർത്തകൻ നൽകിയ അപേക്ഷയോട് പ്രതികരിച്ചാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഈ വിവരങ്ങൾ നൽകിയത്. 27000 മുതൽ 29000 രൂപവരെ ശമ്പളം ലഭിക്കുന്ന ഡ്രൈവർമാർക്ക് ഓവർടൈമും മറ്റ് അലവൻസുകളും അടക്കമാണ് 1 ലക്ഷം രൂപ ലഭിക്കുന്നത്. ഇന്ധനത്തിനും വാഹനത്തിന്റെ മറ്റു ചിലവുകൾക്കും ചിലവിടുന്നത് 30000 രൂപമുതൽ 60000 രൂപവരെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.