Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്യു എം സ്റ്റുഡിയോസ് ഇന്ത്യയിൽ

2bmw-m-studios-mumbai ബിഎംഡബ്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാഹർ, ബിഎംഡബ്യു ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ എംഡിയും സിഇഒയും ആയ സ്റ്റീഫൻ ഷ്‌ലിഫ് എന്നിവർ എം സ്റ്റുഡിയോസിൽ.

മുംബൈ ∙ ബിഎംഡബ്യു എം സ്റ്റുഡിയോസ് എന്ന പേരിൽ അത്യാധുനിക ബിഎംഡബ്യു സ്റ്റോർ മുംബൈയിൽ തുറന്നു. 'കരുത്തിനും കാര്യക്ഷമതയ്ക്കും പുതിയ വീട്' എന്ന ലേബലിലാണ് പുതിയ സ്റ്റോർ ആഡംബര കാർ നിർമാതാക്കൾ അവതരിപ്പിച്ചത്. സാവോയ് ചേംബേഴ്സിനു സമീപം സാന്താക്രൂസ് വെസ്റ്റിലാണു സ്റ്റോർ. ഇൻഫിനിറ്റി മോട്ടേഴ്സാണു സ്റ്റോർ നടത്തുന്നത്.

ബിഎംഡബ്യു ഡീലര്‍മാരുടെ പങ്കാളിത്തത്തോടെ എല്ലാ വൻനഗരങ്ങളിലും ഇത്തരം സ്റ്റോറുകൾ തുറക്കാനാണു കമ്പനിയുടെട പദ്ധതി. ഇങ്ങനെ 2016 അവസാനത്തോടെ ഡൽഹി, ബംഗളൂരു, ചെന്നൈ, പൂനെ, അഹമ്മദാബാദ്, ഹൈദ്രബാദ് എന്നീ നഗരങ്ങളിൽ പുതിയ സ്റ്റോറുകൾ തുറക്കും. എം റെയ്ഞ്ച് കാറുകൾക്കു പുറമെ എം റെയ്ഞ്ച് ആക്സസറീസുകളും എം സ്റ്റുഡിയോയിൽ ലഭ്യമാകും.

1bmw-m-studios-mumbai ബിഎംഡബ്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാഹർ, ബിഎംഡബ്യു ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ എംഡിയും സിഇഒയും ആയ സ്റ്റീഫൻ ഷ്‌ലിഫ് എന്നിവർ എം സ്റ്റുഡിയോസിൽ.

എം റെയ്ഞ്ച് വാഹനങ്ങൾക്കു ഇന്ത്യയിൽ വൻ ജനപ്രീതിയാണുള്ളത്. ബിഎംഡബ്യു എം3 സെഡാൻ, ബിഎംഡബ്യു എം5 സെഡാൻ, ബിഎംഡബ്യു എം4 കൂപ്പ്, ബിഎംഡബ്യു എം6 ഗ്രാന്റ് കൂപ്പ് എന്നിവയാണു നിലവിൽ ഇന്ത്യയിൽ ലഭ്യമായ എം റെയ്ഞ്ച് വാഹനങ്ങൾ. പുതിയ ബിഎംഡബ്യു എക്സ് 5 എം, എക്സ് 6 എം മോഡലുകൾ ഉടൻ ഇന്ത്യയിലെത്തും.

3-bmw-m-studios-mumbai ബിഎംഡബ്യു ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോൺ സാഹർ, ബിഎംഡബ്യു ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ എംഡിയും സിഇഒയും ആയ സ്റ്റീഫൻ ഷ്‌ലിഫ് എന്നിവർ ഇൻഫിനിറ്റി മോട്ടേഴ്സ് എംഡിയും സിഇഒയുമായ പൂജ ചൗധരിയോടൊപ്പം എം സ്റ്റുഡിയോസിൽ.

ബിഎംഡബ്യു എം ബ്രാൻഡിന് ഒരു അതുല്യ ലുക്കു നൽകുന്ന തരത്തിലാണ് സ്റ്റോറുകളുടെ രൂപകൽപന. വാഹനങ്ങൾ കാണുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ സ്റ്റോറിലുണ്ട്. വർഷങ്ങളായി ബിഎംഡബ്യു ബ്രാന്‍ഡ് ഡീലർമാരാണു മുംബൈയിലെ ഇൻഫിനിറ്റി മോട്ടേഴ്സ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.