Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബൈക്കിന് ഹെൽമെറ്റ് വേണ്ട

bmw-motorrad-vision-next-100 BMW Motorrad Vision Next 100

ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്ന തരത്തിലുള്ള ബൈക്കുമായി എത്തിയിരിക്കുന്നു ബിഎംഡബ്ല്യു മോട്ടോരാഡ്. പരമ്പരാഗത ബൈക്ക് സങ്കൽപങ്ങളെ മാറ്റിയെഴുതിയ ബൈക്കിന് ധാരാളം പ്രത്യേകതകളുണ്ട്. മോട്ടോറാഡ് വിഷൻ നെക്സ്റ്റ് 100 എന്നു വിളിക്കുന്ന ബൈക്ക് ഏതു സാഹചര്യത്തിലും സ്വയം ബാലൻസ് ചെയ്യും. ഇക്കാരണത്താൽ ഓടിക്കുന്നവർ ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ കവചങ്ങൾ ധരിക്കേണ്ടി വരില്ലെന്നാണ് കമ്പനി പറയുന്നത്.

bmw-motorrad-vision-next-100-1 BMW Motorrad Vision Next 100

ബിഎംഡബ്ല്യു കമ്പനിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കലിഫോർണിയയിലെ സാന്റ മോണിക്കയിൽ നടത്തിയ ‘ഐക്കണിക്ക് ഇംപൾസസ്’ ഷോയിൽ സെൽഫ് ബാലൻസിങ് ബൈക്കിന്റെ ആശയരൂപം അവതരിപ്പിച്ചത്. പൂർണ്ണമായും വൈദ്യുതിയിൽ ഓടുന്ന ബൈക്കിന്റേത് ഫ്ലക്സിബിളായ ഫ്രെയിമാണ്. ജോയിന്റുകളോ ബോൾ ബെയറിങ്ങുകളോ ഇല്ലാത്ത ബൈക്കിൽ സസ്പെൻഷനോ സ്വിങ് ആമുകളോ ഇല്ല. ടയർ തന്നെയാണ് ബൈക്കിന്റെ സസ്പെൻ‌ഷനായി പ്രവർത്തിക്കുന്നത്. എത് സാഹചര്യങ്ങളും ഗ്രിപ്പ്, ടയർ സ്വയം നിയന്ത്രിക്കുന്നു.

The BMW Motorrad VISION NEXT 100

സ്വയം ബാലൻസ് ചെയ്യുന്ന സാങ്കേതിക വിദ്യയുള്ളതിനാണ് വീഴുമെന്ന പേടി വേണ്ട. കൂടാതെ ബൈക്കിൽ യാത്ര ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സൂട്ടും കണ്ണടയുമുണ്ട്. ബിഎംഡബ്ല്യുവിന്റെ 100-ാം വാർഷികം പ്രമാണിച്ചാണ് വിഷൻ നെക്സ്റ്റ് 100 കൺസെപ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ബിഎംഡബ്ല്യു, മിനി, റോൾസ് റോയ്സ് എന്നിവയുടെ വിഷൻ നെക്സറ്റ് കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇരുചക്രവാഹനങ്ങളുടെ ഭാവി തന്നെ മാറ്റിയേക്കാവുന്ന കൺസെപ്റ്റാണ് ബൈക്ക് എന്നാണ് കമ്പനി അവകാശപ്പെടുന്നത് എന്നാൽ വാണിജ്യ ഉൽപാദനത്തെക്കുറിച്ചൊന്നും ബിഎംഡബ്ല്യു വെളിപ്പെടുത്തിയിട്ടില്ല.

Your Rating: