Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എം ഡബ്ല്യൂ 7 സീരിസ് 2016ലെ ഏറ്റവും മികച്ച ആഡംബരകാർ

bmw-7-series BMW 7 Series

2016 -ലെ ഏറ്റവും മികച്ച ആഡംബരക്കാറായി (World Luxury Car of the Year) ബി എം ഡബ്ല്യൂ 7 സീരിസ് തിരഞ്ഞെടുക്കപ്പെട്ടു. അത്യാഡംബര സൗകര്യങ്ങൾ കൊണ്ടും അതി നൂതന സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ സെഡാനെ ഏറ്റവും മികച്ച ആഡംബരക്കാറായി ന്യൂയോർക്ക് ഇന്റർനാഷണൽ മോട്ടോർഷോയിൽ വെച്ചാണ് പ്രഖ്യാപിച്ചത്.

bmw-7-series-2 BMW 7 Series

ആഡംബരത്തിനു പുതുമാനങ്ങൾ നൽകുന്നതാണ് 2016 ബി എം ഡബ്ല്യൂ 7 സീരിസ്. അത്യാഡംബര സൗകര്യങ്ങൾക്കും ഫീച്ചറുകൾക്കും ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. മികച്ച ഡ്രൈവിങ് അനുഭവവും യാത്രാസുഖവും പ്രധാനം ചെയ്യുന്ന ആഡംബരസെഡാനിൽ നൽകിയിരിക്കുന്നത് ഏറ്റവും മികച്ച കണക്ടിവിറ്റി ഫീച്ചറുകളാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് 130 കിലോ കുറവാണ് 2016 ബി എം ഡബ്ല്യൂ 7 സീരിസിന്റെ ഭാരം. ഭാരക്കുറവിനായി കാർബൺ കോർ ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു. സ്കൈ ലോഞ്ച് സൺറൂഫ്, ലേസർ ലൈറ്റുകൾ എന്നിവയും ഈ മോഡലിലുണ്ട്.

bmw-7-series-1 BMW 7 Series

ഭാരം കുറഞ്ഞ രൂപകൽപന, അതിനൂതന ഡ്രൈവിങ് ഫീച്ചറുകൾ, മികച്ച യാത്രാസുഖം, ഗുണമേന്മയിൽ മുന്നിട്ടുനിൽക്കുന്ന കണക്ടിവിറ്റി ഫീച്ചറുകൾ എന്നിവ ഈ കാറിനെ ഏറ്റവും മികച്ചതാക്കുന്നു. ജെസ്ചർ കൺട്രോൾ, വയർലെസ് ചാര്‍ജിങ്ങും ഡിസ്പ്ലേ കീയും, ആക്ടിവ് കിഡ്നി ഗ്രിൽ എന്നിവ ആദ്യമായി അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ച വാഹനമാണിതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. നൽകിയിരിക്കുന്ന 25 പുതിയ ഫീച്ചറുകളിൽ 13 എണ്ണം ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമാണെന്നും കമ്പനി വെളിപ്പെടുത്തുന്നു.

bmw-7-series-3 BMW 7 Series

എം760 ഐ എക്സ് ഡ്രൈവ് ഫീച്ചറാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ബി എം ഡബ്ല്യൂവിന്റെ എം മോട്ടോർ സ്പോർട്സ് നിർമിക്കുന്ന കരുത്തുറ്റ വി12 ട്വിൻ-ടർബോചാര്‍ജ്ഡ് എൻജിനാണ് കരുത്തു പകരുന്നത്. അൽപം കരുത്തുകുറഞ്ഞ 750 ഐ വകഭേദത്തിൽ ട്വിൻ-ടർബോചാര്‍ജ്ഡ് 4.4 ലിറ്റർ വി8 എന്‍ജിനാണ് നൽകിയിരിക്കുന്നത്. ആറു സിലിണ്ടര്‍ 740ഐ എൻജിൻ വകഭേദവും ലഭ്യമാണ്. ഇതിനെല്ലാം പുറമെ 740ഇ എന്ന പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദവുമുണ്ട്.

Your Rating: